'നരകം പോലൊരു രാജ്യം'; 30 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജാപ്പനീസ് വ്ളോഗര്‍, ക്ലാസെടുത്ത് സോഷ്യൽമീഡിയ

ഇത്രയും പരിമിതമായ ബജറ്റിൽ രാജ്യമെമ്പാടും സഞ്ചരിക്കാൻ എങ്ങനെ സാധിച്ചുവെന്നായിരുന്നു പലരുടെയും സംശയം

Update: 2026-11-05 08:00 GMT

ടോക്കിയോ: 30 ദിവസം നീണ്ട സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയെ 'നരകം പോലൊരു രാജ്യം' എന്ന് വിശേഷിപ്പിച്ച ജാപ്പനീസ് സഞ്ചാരിക്കെതിരെ വിമര്‍ശനവുമായി സോഷ്യൽമീഡിയ. ഒരു മാസം നീണ്ട സന്ദര്‍ശനത്തിനിടെ താമസത്തിനും യാത്രയ്ക്കുമായി ഏകദേശം 48,000 രൂപ മാത്രമാണ് ഇയാൾ ചെലവഴിച്ചത്. എന്നാൽ ഇന്ത്യയിൽ നിന്നും നേരിട്ട അനുഭവങ്ങൾ തന്നിലെ സഞ്ചാരിയെ തൃപ്തിപ്പെടുത്തിയില്ലെന്ന് ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് എക്സിൽ കുറിച്ചു.

ഇനി ഒരിക്കലും ഇന്ത്യ സന്ദര്‍ശിക്കില്ലെന്നതുൾപ്പെടെയുള്ള സഞ്ചാരിയുടെ പ്രതികരണങ്ങൾ രൂക്ഷമായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. "ഒടുവിൽ ജപ്പാനിൽ തിരിച്ചെത്തി! ഇന്ത്യ ഏറ്റവും മോശം നരകതുല്യമായ രാജ്യമായിരുന്നു! ഞാൻ ഇനി ഒരിക്കലും ഇന്ത്യയിലേക്ക് പോകില്ല!" എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. 30 ദിവസത്തെ യാത്രക്കിടയിൽ 5,000 കിലോമീറ്ററാണ് സഞ്ചരിച്ചത്. 95,000 ജാപ്പനീസ് യെൻ (ഏകദേശം 56,750 രൂപ) ചെലവഴിച്ചത്. വിമാന ടിക്കറ്റിനായി 80,000 ജാപ്പനീസ് യെൻ (ഏകദേശം 47,800 രൂപ) ചെലവാക്കി. ഒരിക്കൽ മുറിച്ചുവെച്ച ഒരു പഴം കഴിച്ചതിന് ശേഷം സുഖമില്ലാതായെന്നും മൂന്ന് തവണ ഇന്ത്യാക്കാരോട് ദേഷ്യപ്പെട്ടതായും തന്‍റെ ശരീരഭാരം മൂന്ന് കിലോ കുറഞ്ഞതായും ജാപ്പനീസ് വ്ളോഗര്‍ വിശദീകരിക്കുന്നു. യാത്രക്കിടെ തന്‍റെ പണത്തിന്‍റെ വലിയൊരു ഭാഗം ഇന്ത്യക്കാര്‍ക്കായി ചെലവഴിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

Advertising
Advertising

എന്നാൽ ഇത്രയും പരിമിതമായ ബജറ്റിൽ രാജ്യമെമ്പാടും സഞ്ചരിക്കാൻ എങ്ങനെ സാധിച്ചുവെന്നായിരുന്നു പലരുടെയും സംശയം. ഒരു മാസത്തെ യാത്രക്കായി 95,000 യെൻ (ഏകദേശം 56,750 രൂപ) ചെലവഴിക്കുന്നത് വളരെ കുറഞ്ഞ ബജറ്റാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. ഈ തുകയ്ക്ക് അമേരിക്ക, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പോലും നരകതുല്യമായി തോന്നുമെന്നും ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. "30 ദിവസത്തേക്ക് 57,000 രൂപയോ? എന്റെ ഫോണിന്റെ വില പോലും ഇതിനേക്കാൾ കൂടുതലാണ്'' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. അടുത്ത തവണ കുറച്ചു പണം ചെലവാക്കൂ യാത്ര മനോഹരമാക്കൂ എന്നായിരുന്നു ചിലരുടെ ഉപദേശം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News