ബിഹാർ തെരഞ്ഞെടുപ്പ്:ബിജെപി ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി താരാപൂരിൽ നിന്നും വിജയ്കുമാർ സിൻഹ ലഖിസറായി മണ്ഡലത്തിലും മത്സരിക്കും; ബീഹാർ നിയമസഭാ സ്പീക്കർ നന്ദ് കിഷോർ യാദവിന്റെ പേര് ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചിട്ടില്ല

Update: 2025-10-14 11:34 GMT

ന്യുഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട വോട്ടർപട്ടിക ബിജെപി പുറത്തിറക്കി. 71 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പുറത്തിറക്കിയത്. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി , വിജയ്കുമാർ സിൻഹ എന്നിവർ ആദ്യ ഘട്ട പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സാമ്രാട്ട് ചൗധരി താരാപൂരിൽ നിന്നും വിജയ്കുമാർ സിൻഹ ലഖിസറായി മണ്ഡലത്തിലും മത്സരിക്കും. ആദ്യ ഘട്ട പട്ടികയിൽ ഒമ്പത് വനിതകളാണ് ഇടം പിടിച്ചിട്ടുള്ളത്. ബീഹാർ നിയമസഭാ സ്പീക്കർ നന്ദ് കിഷോർ യാദവിന്റെ പേര് ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. രത്‌നേഷ് കുശ്‌വാഹയെയാണ് പകരം സ്ഥാനാർത്ഥിയായി ഉൾപ്പെടുത്തിയിരിക്കുന്നത്.

Advertising
Advertising

അതിനിടെ, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ജെഡിയുവിനകത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. 15 ശതമാനം എംഎൽഎമാരെ ഒഴിവാക്കിയാവും സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുക എന്ന പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി എംഎൽഎമാർ നിതീഷ് കുമാറിൻെറ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. 243 മണ്ഡലങ്ങളിൽ 101 സീറ്റുകളിലാണ് ബി.ജെ.പിയും ജെഡിയുവും മത്സരിക്കുക. നവംബർ 6, 11 തിയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 14 നാണ് വോട്ടെണ്ണൽ.

മഹാസഖ്യത്തിലും സീറ്റ് പങ്കിടൽ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇടതുപാർട്ടികൾ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടതാണ് മഹാസഖ്യത്തിന് മുമ്പിലുള്ള പ്രതിസന്ധി. 135 സീറ്റുകളിൽ ആർജെഡി, 61 സീറ്റുകളിൽ കോൺഗ്രസും 29 മുതൽ 31 സീറ്റുകളിൽ ഇടതുപാർട്ടികളും 16 സീറ്റിൽ വിഐപിയും മത്സരിക്കും എന്നാണ് ധാരണ ഉണ്ടായിരുന്നത്. എന്നാൽ, കൂടുതൽ സീറ്റുകൾ വേണമെന്ന ഇടതുപാർട്ടികളുടെ നിലപാടാണ് മഹാസഖ്യത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News