ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണവും വോട്ട് കൊള്ളയും പാർലമെന്റിനെ ഇന്നും പ്രക്ഷുബ്ധമാക്കും

തെരഞ്ഞെടുപ്പ് കമ്മിഷണർമാർ കള്ളൻമാർ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു ഇന്നലത്തെ പ്രതിഷേധം.

Update: 2025-08-20 02:35 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: വോട്ട് കൊള്ളയിലും ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തിലും പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും.

എസ് ഐ ആർ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭക്കകത്തും പുറത്തും പ്രതിഷേധിക്കും.

തെരഞ്ഞെടുപ്പ് കമ്മിഷണർമാർ കള്ളൻമാർ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു ഇന്നലത്തെ പ്രതിഷേധം. രാവിലെ പാര്‍ലമെന്റിന് പുറത്ത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മിഷണർമാരുടെയും ചിത്രങ്ങൾ ഉയത്തി പ്രതിപക്ഷം പ്രതിഷേധം തീർത്തു.

ജനങ്ങളോട് അനീതി കാണിച്ച്, അവർ സിംഹാസനത്തിൽ ഇരിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും ഇത് ഭരണഘടനയുടെ കൊലപാതകമാണെന്നും മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞിരുന്നു

അതേസമയം കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ ബിജെപിയോട്‌ പക്ഷപാതം കാട്ടുന്നുവെന്ന ആരോപണം ആവർത്തിച്ച്‌ ശരിവയ്‌ക്കുന്നതാണ്‌ പരിഷ്കരിച്ച ബിഹാർ വോട്ടർ പട്ടികയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News