'48 മണിക്കൂറിനുള്ളിൽ റദ്ദാക്കാനോ മാറ്റം വരുത്താനോ അധിക നിരക്കില്ല': വിമാന ടിക്കറ്റ് റീഫണ്ടില്‍ മാറ്റങ്ങള്‍ വരുത്തി ഡിജിസിഎ

യാത്രക്കാര്‍ക്ക് അനുയോജ്യമായ രീതിയിലാണ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചത്

Update: 2026-02-26 14:24 GMT

ന്യൂഡല്‍ഹി: ഇനിമുതല്‍ ബുക്കിങ് നടത്തി 48 മണിക്കൂറിനകം അധിക നിരക്ക് നല്‍കാതെ തന്നെ യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് റദ്ദാക്കാനോ മാറ്റാനോ കഴിയും. ചില ഉപാധികളോടെയുള്ള ഈ മാറ്റം ഉള്‍പ്പെടുത്തി വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടുള്ള ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങള്‍ ഡിജിസിഎ പരിഷ്‌കരിച്ചു. 

യാത്രക്കാര്‍ക്ക് അനുയോജ്യമായ രീതിയിലാണ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചത്. ബുക്കിങ് നടത്തി 24 മണിക്കൂറിനുള്ളില്‍ യാത്രക്കാരന്‍ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്തലിനായി വിമാന കമ്പനികള്‍ അധിക നിരക്ക് ഈടാക്കരുതെന്നും പുതുക്കിയ മാനദണ്ഡം പറയുന്നു. എയര്‍ലൈനിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റ് നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

Advertising
Advertising

ട്രാവല്‍ ഏജന്റ്/പോര്‍ട്ടല്‍ വഴി ടിക്കറ്റ് വാങ്ങുന്ന സാഹചര്യത്തില്‍, റീഫണ്ടിന്റെ ഉത്തരവാദിത്തം എയര്‍ലൈനുകള്‍ക്കായിരിക്കും. കാരണം ഏജന്റുമാര്‍ അവരുടെ നിയുക്ത പ്രതിനിധികളാണ്.14 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ റീഫണ്ട് പ്രക്രിയ പൂര്‍ത്തിയാക്കുന്നുവെന്ന് എയര്‍ലൈനുകള്‍ ഉറപ്പാക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു. മെഡിക്കല്‍ എമര്‍ജന്‍സി മൂലം ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കൃത്യസമയത്ത് റീഫണ്ട് ലഭിക്കാത്തതിനെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.

ടിക്കറ്റ് റീഫണ്ട് നിയമങ്ങൾ ഇങ്ങനെ:

1. റീഫണ്ട് കാലാവധി

* ക്രെഡിറ്റ് കാർഡ് വഴി: ടിക്കറ്റ് റദ്ദാക്കി 7 ദിവസത്തിനുള്ളിൽ കാർഡ് ഉടമയുടെ അക്കൗണ്ടിലേക്ക് പണം തിരികെ നൽകണം.

* Cash): ടിക്കറ്റ് എവിടെ നിന്നാണോ എടുത്തത്, ആ ഓഫീസിൽ നിന്നും ഉടൻ തന്നെ പണം നൽകണം.

* ഏജന്റുമാർ/ട്രാവൽ പോർട്ടലുകൾ: ഏജന്റ് വഴി എടുത്ത ടിക്കറ്റാണെങ്കിലും റീഫണ്ട് നൽകേണ്ട ഉത്തരവാദിത്തം എയർലൈൻസിനാണ്. 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇത് പൂർത്തിയാക്കണം.

2. 48 മണിക്കൂർ സൗജന്യ മാറ്റം (Look-in Option)

* ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കാനോ മാറ്റം വരുത്താനോ യാതൊരു വിധ അധിക നിരക്കും (Cancellation charges) നൽകേണ്ടതില്ല. (എന്നാൽ ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ ആ തുക നൽകണം).

* നിബന്ധന: യാത്രയ്ക്ക് ആഭ്യന്തര വിമാനങ്ങളിൽ കുറഞ്ഞത് 7 ദിവസവും അന്താരാഷ്ട്ര വിമാനങ്ങളിൽ 15 ദിവസവും മുൻപ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

3. ടാക്സുകൾ തിരികെ ലഭിക്കും

* ടിക്കറ്റ് ക്യാൻസൽ ചെയ്താലോ, യാത്ര ചെയ്തില്ലെങ്കിലോ (No-show), അടിസ്ഥാന നിരക്ക് നോൺ-റീഫണ്ടബിൾ ആണെങ്കിൽ പോലും എല്ലാ സർക്കാർ നികുതികളും (Statutory taxes), യൂസർ ഡെവലപ്‌മെന്റ് ഫീസും (UDF/ADF/PSF) യാത്രക്കാരന് തിരികെ നൽകണം.

4. ക്രെഡിറ്റ് ഷെൽ (Credit Shell)

* റീഫണ്ട് തുക എയർലൈൻസിന്റെ പക്കൽ 'ക്രെഡിറ്റ് ഷെൽ' ആയി സൂക്ഷിക്കുന്നത് യാത്രക്കാരന്റെ മാത്രം താല്പര്യപ്രകാരമായിരിക്കണം. എയർലൈൻസിന് ഇത് നിർബന്ധിക്കാൻ കഴിയില്ല.

5. ക്യാൻസലേഷൻ ചാർജ് പരിധി

* യാതൊരു കാരണവശാലും ക്യാൻസലേഷൻ ചാർജ് ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനേക്കാളും (Basic Fare) ഫ്യുവൽ സർചാർജിനേക്കാളും കൂടാൻ പാടില്ല.

6. സുതാര്യത

* ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ക്യാൻസലേഷൻ ചാർജുകൾ വ്യക്തമായി അറിയിക്കണം. ടിക്കറ്റിലോ വെബ്സൈറ്റിലോ റീഫണ്ട് തുകയുടെ കൃത്യമായ കണക്കുകൾ നൽകിയിരിക്കണം.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News