ചൗ മേൻ വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; 14കാരനെ കൊലപ്പെടുത്തിയ കേസിൽ ബിജെഡി നേതാവ് അറസ്റ്റിൽ

പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്

Update: 2025-02-20 05:41 GMT

ജജ്പൂര്‍: ഒഡിഷയിലെ ജാജ്പൂർ ജില്ലയിലെ ഒരു സ്റ്റാളിൽ ചൗ മേൻ വിളമ്പാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പ്രതിപക്ഷമായ ബിജെഡിയുടെ പ്രാദേശിക നേതാവാണ് അറസ്റ്റിലായത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

ജജ്പൂർ ബ്ലോക്കിന് കീഴിലുള്ള ഗോബിന്ദ്പൂർ ഗ്രാമത്തിന് സമീപം ഫെബ്രുവരി 9 ന് രാത്രിയാണ് സംഭവം. ആക്രമണത്തിനിടെ പരിക്കേറ്റ 14 കാരനായ സന്തനു ദാസ് ഞായറാഴ്ചയാണ് മരിച്ചത്. അനിൽ കുമാർ മല്ലിക്ക് എന്നയാളുടെ കടയിൽ ചൗ മേന്‍ കഴിക്കാൻ പോയിരുന്നെന്നും എന്നാൽ അര മണിക്കൂര്‍ കഴിഞ്ഞിട്ടും ഭക്ഷണം കിട്ടിയില്ലെന്നും ഗോബിന്ദ്പൂർ ഗ്രാമവാസിയായ സന്തനുവിൻ്റെ പിതാവ് സുഖ്ദേവിന്‍റെ പരാതിയിൽ പറയുന്നു. എന്താണ് വൈകാന്‍ കാരണമെന്ന് ചോദിച്ചപ്പോള്‍ മല്ലിക് സുഖ്ദേവിനെ മര്‍ദിച്ചു. ഈ സമയം സ്ഥലത്തെത്തിയ സന്തനും പിതാവിനെ തല്ലാന്‍ കാരണമെന്തെന്ന് ആരാഞ്ഞു. സമീപത്ത് താമസിക്കുന്ന ബിജെഡി പ്രാദേശിക നേതാവ് കമൽ മല്ലികും മറ്റുള്ളവരും ചേർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുട്ടിയെ മർദിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.

പരിക്കേറ്റ അച്ഛനെയും മകനെയും നാട്ടുകാരാണ് ജാജ്പൂർ ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് നില വഷളായതിനെ തുടർന്ന് സന്തനുവിനെ കട്ടക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ഞായറാഴ്ച രാത്രി മരിക്കുകയുമായിരുന്നു. കമൽ മല്ലിക്കിനെ ജാജ്പൂരിലെ ഒരു സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.  

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News