'ഇന്ത്യ വിരുദ്ധ ശക്തികളുടെ ഭാഗം'; കത്തോലിക്ക സഭക്ക് കീഴിലെ സന്നദ്ധ സംഘടന കാരിത്താസിനെതിരെ ബിജെപി

കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്‌ക്കെതിരെയും അദ്ദേഹത്തിന്റെ പങ്കാളി എലിസബത്ത് കോണ്‍ബേണിനുമെതിരായ വാര്‍ത്താ സമ്മേളനത്തിലാണ് കാരിത്താസിനെതിരെയുള്ള ബിജെപി വക്താവിന്റെ ആരോപണം

Update: 2025-02-15 13:37 GMT

ന്യൂഡല്‍ഹി: കത്തോലിക്ക സഭക്ക് കീഴിലെ സന്നദ്ധ സംഘടനയായ കാരിത്താസിനെതിരെ ആരോപണങ്ങളുമായി ബിജെപി.

ഇന്ത്യയിൽ മതപരിവർത്തനം നടത്തിയതായി ആരോപിക്കപ്പെടുന്ന സംഘടനയാണ് കാരിത്താസെന്നും യുഎസ് എയ്ഡാണ്(യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ്) ഇവര്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും ഇന്ത്യ വിരുദ്ധ ശക്തികളുടെ ഭാഗമാണ് യുഎസ് എയ്ഡെന്നും ബിജെപി വക്താവ് അജയ് അലോക് പറഞ്ഞു. 

ലോക്‌സഭയിലെ പ്രതിപക്ഷ ഉപനേതാവും അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയുമായ ഗൗരവ് ഗൊഗോയ്‌ക്കെതിരെയും അദ്ദേഹത്തിന്റെ പങ്കാളി എലിസബത്ത് കോണ്‍ബേണിനുമെതിരായ വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപി വക്താവ് കാരിത്താസിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത്.  എലിസബത്തിന്റെ സഹോദരി കാരിത്താസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളാണെന്നാണ് ബിജെപിയുടെ ആരോപണം. 

Advertising
Advertising

' ജോർജ്ജ് സോറോസുമായി അടുത്ത ബന്ധമുള്ള സെനറ്റർ തോമിനൊപ്പം ഗൊഗോയിയുടെ ഭാര്യ പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ( ഗൊഗോയിയുടെ ഭാര്യ) സഹോദരി ഇന്ത്യയിൽ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന കാരിത്താസ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഡീപ് സ്റ്റേറ്റിൻ്റെ ഭാഗമായ യുഎസ് എയ്ഡില്‍ നിന്ന്, ആ സംഘടനയ്ക്ക് ധനസഹായം ലഭിക്കുന്നു'- ഇങ്ങനെയായിരുന്നു അജയ് അലോകിന്റെ ആരോപണങ്ങള്‍. 

ഗൗരവ് ഗൊഗോയിയുടെ ഭാര്യ എലിസബത്ത് കോൾബേണിന് പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. പാകിസ്താന്‍ ഹൈക്കമ്മീഷൻ്റെ നിർദ്ദേശപ്രകാരമാണ് സമുദ്ര സുരക്ഷയെ കുറിച്ച് ഗൗരവ് ഗൊഗോയി ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചതെന്നും ബിജെപി ആരോപിക്കുന്നു. 

ഇന്ത്യയിൽ സംഘര്‍ഷം സൃഷ്ടിക്കാൻ പ്രവർത്തിക്കുന്ന സംഘടനകൾക്ക് യുഎസ്എഐഡി ധനസഹായം നൽകുന്നുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും ബിജെപി എംപി നിഷികാന്ത് ദുബെ നേരത്തെ വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News