'പാവങ്ങളുടെ അടുക്കളയിൽ വീണ്ടും പുക നിറയുന്നു'; ഗാർഹിക പാചക വാതക സിലണ്ടർ വില കൂട്ടിയതിനെതിരെ ബിജെപി എംപി വരുൺ ഗാന്ധി

രാജ്യത്ത് തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ, ഇന്ത്യക്കാർ ലോകത്തിലെ ഏറ്റവും വലിയ വില കൊടുത്ത് എൽപിജി വാങ്ങുന്നുവെന്നും ബിജെപി എംപി

Update: 2022-07-06 09:11 GMT
Advertising

ഗാർഹിക പാചക വാതക സിലണ്ടറിന്റെ വില കൂട്ടിയതിനെതിരെ ബി.ജെ.പി നേതാവും പിലിഭിത്ത് എംപിയുമായ വരുൺ ഗാന്ധി. ഗ്യാസ് വില വർധിപ്പിച്ചതിനെ തുടർന്ന് ട്വിറ്ററിലാണ് മുമ്പും പല വിഷയങ്ങളിലും പാർട്ടി നിലപാടിനെതിരെ നിലകൊണ്ട എം.പിയുടെ പ്രതികരണം. ഗാർഹിക സിലിണ്ടർ ഇനി 1050 രൂപയ്ക്കാണ് ലഭിക്കുകയെന്നും രാജ്യത്ത് തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ, ഇന്ത്യക്കാർ ലോകത്തിലെ ഏറ്റവും വലിയ വില കൊടുത്ത് എൽപിജി വാങ്ങുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറ്റപ്പെടുത്തി.



എൽ.പി.ജി.കണക്ഷനുള്ള തുക വർധിപ്പിച്ചതിനേയും വരുൺ വിമർശിച്ചു. ''കണക്ഷൻ ചെലവ് 1450 രൂപയിൽ നിന്ന് 2200 രൂപയായും സെക്യൂരിറ്റി 2900 രൂപയിൽ നിന്ന് 4400 രൂപയായും ഉയർന്നു, റെഗുലേറ്ററിനേക്കാൾ 100 രൂപ വരെ വില കൂടുതലാണ്. പാവങ്ങളുടെ അടുക്കളയിൽ വീണ്ടും പുക നിറയുന്നു.'' -വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഗാർഹിക പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ സിലിണ്ടറിന്റെ വില 1060ആയി. അതേസമയം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 8.50 രൂപ കുറഞ്ഞു. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വില കൂട്ടുന്നത്. ഇതോടെ കഴിഞ്ഞ മാസം രണ്ട് തവണ വില കൂട്ടിയിരുന്നു. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയത്.


BJP leader and Pilibhit MP Varun Gandhi against the increase in the price of domestic cooking gas cylinders.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News