ബി.ജെ.പി നേതാവിന്‍റെ അശ്ലീല വീഡിയോ പുറത്ത്; അന്വേഷിക്കുമെന്ന് ദേവേന്ദ്ര ഫട്നാവിസ്

കേന്ദ്ര ഏജൻസികളിലെ വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ശിവസേന

Update: 2023-07-19 03:52 GMT

മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവായ കിരിത് സോമയ്യയുടെ അശ്ലീല വീഡിയോ പുറത്ത്. ഒരു സ്ത്രീയുമായുള്ള വീഡിയോ കോളിൽ നഗ്നതാപ്രദർശനം നടത്തുന്ന വീഡിയോ ഒരു മറാത്തി ചാനലാണ് പുറത്തുവിട്ടത്. കിരിത് സോമയ്യക്കെതിരായ ആരോപണം അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.

നഗ്നതാ പ്രദർശനത്തിനൊപ്പം അശ്ലീല സംഭാഷണവും സോമയ്യ നടത്തുന്നത് വീഡിയോയിലുണ്ട്. ഇത്തരം 35ഓളം വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചെന്ന് ചാനൽ അവകാശപ്പെട്ടു.

സോമയ്യയുടെ സി.ഐ.എസ്.എഫ് സുരക്ഷ പിൻവലിക്കണമെന്ന് ശിവസേന ഉദ്ധവ് പക്ഷം ആവശ്യപ്പെട്ടു. സ്ത്രീകളെ ഭീഷണിപ്പെടുത്താനും ചൂഷണം ചെയ്യാനും സോമയ്യ തന്റെ സുരക്ഷ ദുരുപയോഗം ചെയ്തെന്ന് ശിവസേന ആരോപിച്ചു. കേന്ദ്ര ഏജൻസികളിലെ വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ശിവസേന ആവശ്യപ്പെട്ടത്.

Advertising
Advertising

സ്ത്രീ സുരക്ഷയെക്കുറിച്ച് ബി.ജെ.പി നേതാക്കൾക്ക് ഇനി എന്താണ് പറയാനുള്ളതെന്ന് കോൺഗ്രസ് നേതാക്കള്‍ ചോദിച്ചു. ബി.ജെ.പി നേതാക്കളുടെ യഥാർത്ഥ മുഖമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നതെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

വീഡിയോ പുറത്തുവന്നതിനു പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് കിരിത് സോമയ്യ ദേവേന്ദ്ര ഫട്നവിസിന് കത്തയച്ചു- "ഞാൻ നിരവധി സ്ത്രീകളെ ഉപദ്രവിച്ചെന്ന് പറഞ്ഞ് ഒരു വീഡിയോ ക്ലിപ്പ് ഒരു വാർത്താ ചാനലിൽ കാണിച്ചിരുന്നു. ഈ ആരോപണങ്ങൾ അന്വേഷിക്കാനും വീഡിയോകളുടെ ആധികാരികത പരിശോധിക്കാനും ദേവേന്ദ്ര ഫഡ്‌നാവിസിനോട് അഭ്യര്‍ഥിക്കുന്നു". 



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News