സമരം ചെയ്യുന്ന കര്‍ഷകര്‍ ഗുണ്ടകളെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. കര്‍ഷകര്‍ അന്നദാതാക്കളാണെന്നും ഗുണ്ടകളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-07-22 14:51 GMT
Advertising

സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. സമരം ചെയ്യുന്നവര്‍ കര്‍ഷകരല്ല, ഗുണ്ടകളാണെന്ന് മന്ത്രി പറഞ്ഞു. ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകനു നേരെ അക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.

അവര്‍ കര്‍ഷകരല്ല, ഗുണ്ടകളാണ്...ഇതെല്ലാം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ്. ജനുവരി 26ന് നടന്നതും അപമാനകരമായ ക്രിമിനല്‍ പ്രവര്‍ത്തനമാണ്. പ്രതിപക്ഷം ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്-മീനാക്ഷി ലേഖി പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. കര്‍ഷകര്‍ അന്നദാതാക്കളാണെന്നും ഗുണ്ടകളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനും മന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ചു. ബി.ജെ.പിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിങ്ങള്‍ക്ക് എന്തും പറയാം. പക്ഷെ ജനങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ താഴെയിറക്കും-ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News