ബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടി; പഞ്ചായത്തംഗങ്ങൾ കൂട്ടത്തോടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം കൊയ്യാൻ കഴിയാത്ത ബി.ജെ.പി കടുത്ത പ്രതിസന്ധിയിലാണ്

Update: 2024-06-27 04:55 GMT
Editor : ലിസി. പി | By : Web Desk

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ  ബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടി. കൂച്ച്ബിഹാറിൽ ബിജെപിയുടെ 130 പഞ്ചായത്തംഗങ്ങൾ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൂച്ച്ബിഹാറിൽ 128 പഞ്ചായത്തുകളിൽ 104 ഇടത്ത് ടി.എം.സിയും 24 ഇടത്ത് ബിജെപിയുമാണ് അധികാരത്തിലെത്തിയത്. ഇതുവരെ 130 പഞ്ചായത്തംഗങ്ങൾ ബിജെപി വിട്ട് ടി.എം.സിയിൽ ചേർന്നെന്നും ഇനിയും നിരവധി പേർ ചേരുമെന്നും ടി.എം.സി അവകാശപ്പെട്ടു

അതേസമയം, അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തി പഞ്ചായത്തംഗങ്ങളെ പാർട്ടി മാറ്റുകയാണെന്നാണ് ബിജെപിയുടെ ആരോപണം. പഞ്ചായത്തംഗങ്ങളുടെ പാർട്ടി മാറ്റം തടയാൻ ബി.ജെ.പി നീക്കം തുടങ്ങിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം കൊയ്യാൻ കഴിയാത്ത ബി.ജെ.പി കടുത്ത പ്രതിസന്ധിയിലാണ്.ഇതിനിടയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടമായി ടി.എം.സിയില്‍ ചേര്‍ന്നത്.

കൂച്ച് ബിഹാർ ജില്ലാ ടിഎംസി ഓഫീസിൽ തൃണമൂൽ പതാക ഉയർത്തി ജില്ലാ ടിഎംസി പ്രസിഡന്‍റ് അഭിജിത്ത് ഡി ഭൗമിക് ബി.ജെ.പി പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.''മുഖ്യമന്ത്രി മമതാ ബാനർജിയുടെ വികസന സംരംഭങ്ങളിൽ പങ്കെടുക്കാൻ കൂച്ച് ബിഹാറിലെ ബിജെപി പഞ്ചായത്ത് അംഗങ്ങൾ തൃണമൂലിൽ ചേരുകയാണ്. നേരത്തെ 130 പഞ്ചായത്ത് അംഗങ്ങൾ ബിജെപി വിട്ട് ടിഎംസിയിൽ ചേർന്നിരുന്നു. ബാക്കിയുള്ളവരും ഉടന്‍ പാര്‍ട്ടി വിട്ടെത്തും. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ശൂന്യമാകും''. അഭിജിത്ത് ഡി ഭൗമിക് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News