ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരിൽ നിന്നും 30 കോടി സംഭാവന സ്വീകരിച്ച് ബിജെപി

ബിജെപിക്ക് റെക്കോർഡ് തുക സംഭാവന നൽകി അല്ലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ്

Update: 2026-02-23 09:46 GMT

ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) റെക്കോർഡ് തുക സംഭാവന നൽകി അല്ലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ്. 30 കോടി രൂപയാണ് സംഭാവനയായി നൽകിയത്. 2024–25 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരാണ് അല്ലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ്. കമ്പനിയുടെ ഇതുവരെ നൽകിയതിൽ വച്ച് ഏറ്റവും ഉയർന്ന സംഭവനയാണിത്. 2023–24ൽ 2 കോടി രൂപയാണ് ഇവർ ബിജെപിക്ക് സംഭാവന നൽകിയത്. അതേസമയം, അല്ലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ്, 2018ന് ശേഷം ആദ്യമായി 10,000 കോടിയിലധികം വരുമാനം രേഖപ്പെടുത്തി.

മോദി സർക്കാരിനു കീഴിലുള്ള 'പോസിറ്റീവ് പരിവർത്തനങ്ങളാണ്' സംഭാവനകൾക്ക് കാരണമെന്ന് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫൗസാൻ അലവി സ്ക്രോൾ.ഇനിനോട് പറഞ്ഞു. കാര്യക്ഷമമായ ജിഎസ്ടി ചട്ടക്കൂടുകളും ഈജിപ്ത്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പുതിയ വിപണികളിലേക്ക് ബീഫ് കയറ്റുമതി വ്യവസായത്തെ കടന്നുചെല്ലാൻ സഹായിച്ച വ്യാപാര നയതന്ത്രവും ഇതിൽ ഉൾപ്പെടുന്നുവെന്നും അദേഹം പറഞ്ഞു.

Advertising
Advertising

2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അല്ലാന ഗ്രൂപ്പ് പ്രധാന സംസ്കരണ യൂണിറ്റുകൾ നടത്തുന്ന ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ, ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഇറച്ചി വ്യാപാരികൾക്ക് നേരെയുള്ള ഹിന്ദുത്വ വാദികളുടെ ആക്രമണ പരമ്പര അവരുടെ വിതരണ ശൃംഖലയുടെ അടിത്തറയിളകി. പിന്നീട് 2019ൽ അല്ലാന ഗ്രൂപ്പുമായി ബന്ധപ്പെട്ട 100ലധികം സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തു. ഏകദേശം 2,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപിച്ചായിരുന്നു റെയിഡ്. ഇതിനുപിന്നാലെ 7 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതും അല്ലാനസൺസ് ഗ്രൂപ്പിന്റെ രാഷ്ട്രീയ ഫണ്ടിംഗ് ചരിത്രത്തിൽ ഉൾപ്പെടുന്നു. ആ കാലയളവിൽ അവർ ബിജെപിക്ക് 2 കോടി രൂപയും ശിവസേനയ്ക്ക് 5 കോടി രൂപയും സംഭാവന നൽകിയിരുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News