കിലോമീറ്ററുകൾക്ക് പണം, കുടുംബത്തിന് സൗജന്യ യാത്ര; ലോക്കോ പൈലറ്റിന്റെ സാലറി അറിയാം

മാസശമ്പളത്തിനപ്പുറം, വലിയൊരു ആനുകൂല്യങ്ങളുടെ നിര തന്നെ ഇന്ത്യൻ റെയിൽവേ ലോക്കോ പൈലറ്റുമാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്

Update: 2026-02-23 10:24 GMT

ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയിൽ ദിവസവും ട്രെയിൻ വഴി യാത്ര ചെയ്യുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കേണ്ട ചുമതലയുള്ളവരാണ് ലോക്കോ പൈലറ്റുകൾ. ട്രെയിൻ ഡ്രൈവർമാരെന്നും വിളിക്കുന്ന ഇവരുടെ ജോലി പക്ഷേ വെറുതെ ട്രെയിൻ ഓടിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. സി​ഗ്നലുകൾ കൃത്യമായി നിരീക്ഷിക്കുക, ട്രാക്കിന്റെ അവസ്ഥ, കാബിനുള്ളിലെ ഉപകരണങ്ങൾ നിരന്തരം നിരീക്ഷിക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക തുടങ്ങിയ നീണ്ടനിര തന്നെയുണ്ട് ലോക്കോ പൈലറ്റിന്റെ ഉത്തരവാദിത്തങ്ങളിൽ.

ഇന്ത്യൻ റെയിൽവേയുടെ കൂറ്റൻ എൻജിനുകൾ നിയന്ത്രിക്കുന്ന ആ സാരഥികൾ എത്ര രൂപ ശമ്പളം വാങ്ങുന്നുണ്ടാകും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു ലോക്കോ പൈലറ്റ് ആകുക എന്നത് കേവലം ഒരു ജോലിയല്ല, മറിച്ച് രാജ്യത്തെ ചലിപ്പിച്ചു കൊണ്ടിരിക്കുന്ന വലിയൊരു ഉത്തരവാദിത്തമാണ്. ഒരു അസിസ്റ്റന്റ് ലോക്കോ പൈലറ്റിന്റെ അടിസ്ഥാന ശമ്പളം പ്രതിമാസം ₹19,900 രൂപയിൽ നിന്നാണ് തുടങ്ങുന്നതെങ്കിലും, കയ്യിൽ കിട്ടുന്ന യഥാർഥ തുക ഇതിലും എത്രയോ മുകളിലാണ്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, വിവിധ അലവൻസുകൾ കൂടി ചേരുമ്പോൾ ഒരു തുടക്കക്കാരന്പോലും മാസത്തിൽ ₹25,000 മുതൽ ₹35,000 രൂപ വരെ സ്വന്തമാക്കാൻ സാധിക്കും.

Advertising
Advertising

പരിചയസമ്പത്ത് കൂടുന്നതിനനുസരിച്ച് ഇവരുടെ വരുമാനത്തിലും വലിയ വർധനവുണ്ടാകുന്നു. സീനിയർ ലോക്കോ പൈലറ്റായി സ്ഥാനക്കയറ്റം ലഭിക്കുന്നതോടെ ശമ്പളവും കുതിച്ചുയരും. മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കുന്ന മുതിർന്ന പൈലറ്റുമാർക്ക് മാസം ₹60,000 മുതൽ ₹78,000 രൂപ വരെ ലഭിക്കാറുണ്ട്. എന്നാൽ അതിവേഗ ട്രെയിനുകൾ നിയന്ത്രിക്കുന്നവർക്ക് ഇത് ₹90,000 രൂപയ്ക്ക് മുകളിൽ വരെ എത്താറുണ്ട്. ദശാബ്ദങ്ങളുടെ സർവീസുള്ള ഉദ്യോഗസ്ഥരാകട്ടെ, ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്നവരാണ്. ചുരുക്കത്തിൽ, സർക്കാർ മേഖലയിൽ ഏറ്റവും ആകർഷകമായ ശമ്പളമുള്ള തസ്തികകളിൽ ഒന്നാണിത്.

ഈ ജോലിയുടെ സാമ്പത്തിക നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് 'റണ്ണിങ് അലവൻസ്' ആണ്. ഒരു സാധാരണ ഓഫീസ് ജീവനക്കാരനിൽ നിന്നും വ്യത്യസ്തമായി, ഓരോ കിലോമീറ്റർ യാത്രയ്ക്കും ലോക്കോ പൈലറ്റുമാർക്ക് പ്രത്യേക പണം ലഭിക്കുന്നു. ഇതിനുപുറമെ, വിലക്കയറ്റത്തിനനുസരിച്ചുള്ള ക്ഷാമബത്ത, വീട്ടുവാടക അലവൻസ്, രാത്രികാല യാത്രകൾക്കുള്ള പ്രത്യേക നൈറ്റ് ഡ്യൂട്ടി അലവൻസ് എന്നിവയും ഇവരുടെ വരുമാനം വർധിപ്പിക്കുന്നു. സാധാരണ കാണുന്ന ശമ്പള ലിസ്റ്റിലെ അടിസ്ഥാന തുകയേക്കാൾ വളരെ ഉയർന്ന തുകയാണ് പലപ്പോഴും ഇവർക്ക് ലഭിക്കുന്നത്.

മാസശമ്പളത്തിനപ്പുറം, വലിയൊരു ആനുകൂല്യങ്ങളുടെ നിര തന്നെ ഇന്ത്യൻ റെയിൽവേ ഇവർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. റെയിൽവേ ആശുപത്രികളിലെ സൗജന്യ ചികിത്സ, കുട്ടികളുടെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ, രാജ്യത്തുടനീളം കുടുംബത്തോടൊപ്പം സൗജന്യമായോ കുറഞ്ഞ ചിലവിലോ യാത്ര ചെയ്യാൻ സഹായിക്കുന്ന 'പ്രിവിലേജ് പാസുകൾ' എന്നിവ ഇതിൽ ചിലതുമാത്രമാണ്. മികച്ച ജോലി സുരക്ഷയും വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങളും ഉള്ളതുകൊണ്ടാണ് ഓരോ വർഷവും ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ ഈ പദവിക്കായി മത്സരിക്കുന്നത്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Similar News