അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ചെലവഴിച്ചത് 252 കോടി; 151 കോടിയും ബംഗാളിൽ

അസം,പുതുച്ചേരി,തമിഴ്‌നാട്,കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ച തുകയുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

Update: 2021-11-12 05:59 GMT
Editor : dibin | By : Web Desk
Advertising

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിൽ പ്രചാരണത്തിനായി ബിജെപി ചെലവഴിച്ചത് 252 കോടി രൂപ. അസം,പുതുച്ചേരി,തമിഴ്‌നാട്,കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ച തുകയുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പുറത്തുവന്നിരിക്കുന്ന കണക്കനുസരിച്ച് 252,02,71,753 രൂപയാണ് ബിജെപി അഞ്ച് സംസ്ഥാനങ്ങളിലായി ചെലവഴിച്ചത്. ഇതിൽ 43.81 കോടി രൂപയാണ് അസമിൽ ചെലവഴിച്ചത്. 4.79 കോടി പുതുച്ചേരിയിലും ചെലവഴിച്ചു.

തെരഞ്ഞെടുപ്പിൽ 2.6% മാത്രം വോട്ട് ലഭിച്ച തമിഴ്‌നാട്ടിൽ 22.97 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. ഒരു സീറ്റിൽ നിന്ന് ഭരണം പിടിക്കുമെന്ന ആഹ്വാനവുമായി എത്തിയ കേരളത്തിൽ ബിജെപി ചെലവഴിച്ചത് 29.24 കോടി രൂപയാണ്. മമതാ ബാനർജിയുടെ തട്ടകത്തിലാണ് പ്രചാരണത്തിനായി ബിജെപി പണം വാരിയെറിഞ്ഞത്. 151 കോടി രൂപയാണ് തൃണമൂലിൽ നിന്ന് ഭരണം പിടിച്ചെടുക്കാൻ ബിജെപി ചെലവഴിച്ചത്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News