പഞ്ചാബിലെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനൊരുങ്ങി ബിജെപി; മോദി കര്‍ഷകര്‍ക്കൊപ്പമെന്ന് ബി.എല്‍ സന്തോഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് നീക്കാൻ എല്ലാ തന്ത്രങ്ങളും സ്വീകരിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെന്നും ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപിയെന്നും സന്തോഷ് പറഞ്ഞു

Update: 2021-07-10 06:21 GMT
Editor : Roshin | By : Web Desk

2022ലെ പഞ്ചാബ് തെരഞ്ഞെടുപ്പിൽ 117 നിയമസഭാ സീറ്റുകളിലും ബിജെപി മത്സരിക്കുമെന്നും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്.

ബിജെപിയുടെ പഞ്ചാബ് യൂണിറ്റിന്‍റെ യോഗത്തിൽ പങ്കെടുക്കവെയായിരുന്നു സന്തോഷിന്‍റെ പ്രതികരണം. പാർട്ടിയുടെ സംസ്ഥാന നേതാക്കളുമായും മറ്റുള്ളവരുമായും കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പഞ്ചാബ് രാഷ്ട്രീയത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് നീക്കാൻ എല്ലാ തന്ത്രങ്ങളും സ്വീകരിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെന്നും ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപിയെന്നും സന്തോഷ് പറഞ്ഞു.

കാര്‍ഷിക നിയമങ്ങൾ അഭിവൃദ്ധി കൈവരുത്തുമെന്ന് കർഷകർ തിരിച്ചറിഞ്ഞതിനാൽ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിപക്ഷത്തിന്‍റെ തെറ്റായ പ്രചരണം ഉടൻ തന്നെ തകരും. പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും കര്‍ഷകര്‍ക്കൊപ്പമാണെന്നും കാർഷിക മേഖലയുടെ താൽപ്പര്യങ്ങൾ അദ്ദേഹത്തിനും സർക്കാരിനും പ്രധാനമാണെന്നും സന്തോഷ് കൂട്ടിച്ചേർത്തു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News