'അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം അവർക്ക് വേണം'; പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തിയതിനെതിരെ ബൃന്ദ കാരാട്ട്, എതിര്‍പ്പുമായി ആനി രാജയും

പെൺകുട്ടികളുടെ വിവാഹപ്രായമുയർത്താനുള്ള കേന്ദ്ര സർക്കാരിന്‍റെ നിലപാടിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്ന് സി.പി.ഐ നേതാവ് ആനി രാജ

Update: 2021-12-17 14:57 GMT
Editor : Dibin Gopan | By : Web Desk

പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ലേക്ക് ഉയർത്തിയതിനെതിരെ വിമർശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

വിവാഹം പ്രായം ഉയർത്തിയത് പെൺകുട്ടികളുടെ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. സ്ത്രീശാക്തീകരണത്തിന് ഇത് സഹായിക്കില്ലെന്ന് വൃന്ദ കാരാട്ട് പറഞ്ഞു.

18 വയസ്സുള്ള പെൺകുട്ടി മുതിർന്ന പൗരയാണ്. അതുകൊണ്ടു തന്നെ അവർക്ക് അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം. വിവാഹം കഴിക്കാൻ തീരുമാനിക്കുകയാണ് എങ്കിൽ അതിനുള്ള അവകാശവുമുണ്ട്. 25-ാം വയസ്സിലാണ് വിവാഹം കഴിക്കുന്നത് എങ്കിൽ അതിനുള്ള അവകാശവുമുണ്ട്. വിവാഹം കഴിക്കുന്നില്ല എന്നാണെങ്കിൽ അതിനുള്ള അവകാശവുമുണ്ട്. ഒരു മുതിർന്ന സ്ത്രീയുടെ വിവാഹത്തെയാണ് സർക്കാർ നിയമത്തിലൂടെ കുറ്റകൃത്യമാക്കുന്നത്.

Advertising
Advertising

ഇന്ന് നമ്മൾ വനിതാ ശാക്തീകരണത്തെ കുറിച്ച് പറയുന്നു. എന്നാൽ അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നു. പെൺകുട്ടികൾക്ക് പോഷകാഹാരവും ആരോഗ്യവുമാണ് ഉറപ്പുവരുത്തേണ്ടത്. 21-ാം വയസ്സിലാണ് പെൺകുട്ടി സമ്പൂർണ ആരോഗ്യവതിയാകുന്നത് എന്നാണ് ഇതു കൊണ്ട് അർത്ഥമാക്കുന്നത്. പ്രായത്തിൽ സമത്വം കൊണ്ടുവരുന്നു എന്നാണ് സർക്കാർ പറയുന്നത്. എന്തു കൊണ്ട് പ്രായപൂർത്തിയാകുമ്പോൾ ആയിക്കൂടാ. അതാണ് നേരത്തെ ലോ കമ്മിഷൻ നേരത്തെ ശിപാർശ ചെയ്തത്. കേന്ദ്രത്തിന്റെ നീക്കത്തിൽ വ്യക്തമായ അജണ്ടകളുണ്ടെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

പെൺകുട്ടികളുടെ വിവാഹപ്രായമുയർത്താനുള്ള കേന്ദ്ര സർക്കാരിന്‍റെ നിലപാടിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്ന് സി.പി.ഐ നേതാവ് ആനി രാജ പ്രതികരിച്ചു. സ്ത്രീ സുരക്ഷക്ക് വേണ്ട നടപടികൾ സ്വീകരിക്കാതെയാണ് ഇത്തരമൊരു തീരുമാനമെന്നും ചില വിഭാഗങ്ങളെ അടക്കി ഒതുക്കുന്ന മാർഗമായാണ് കേന്ദ്രം ഇതിനെ കാണുന്നതെന്നും ആനിരാജ പറഞ്ഞു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News