യെദ്യൂരപ്പയുടെ കൊച്ചുമകൾ ബംഗളൂരുവിലെ അപ്പാർട്‌മെന്റിൽ ആത്മഹത്യ ചെയ്തു

പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Update: 2022-01-28 10:05 GMT
Editor : abs | By : abs

ബംഗളൂരു: കർണാടക മുൻ മഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യ (30) വസന്ത് നഗറിലെ വീട്ടിൽ ആത്മഹത്യ ചെയ്തു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

രണ്ടു വർഷം മുമ്പായിരുന്നു ഡോക്ടറായ സൗന്ദര്യയുടെ വിവാഹം. ബംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. യെദ്യൂരപ്പയുടെ മൂത്ത മകൾ പദ്മയുടെ മകളാണ്.

വാർത്തയറിഞ്ഞയുടൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആശുപത്രിയിൽ കുതിച്ചെത്തി. പൊലീസ് ഇതുവരെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിട്ടില്ല.

ഓർക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News