ബീഹാറിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ 40 ശതമാനത്തിലേറെ ആളുകൾ ദരിദ്രർ; ജാതി സെൻസസ് റിപ്പോർട്ട് നിയമസഭയിൽ

ബീഹാറിലെ 34.13% ആളുകളുടെ മാസവരുമാനം 6000 രൂപയോ അതിൽ താഴെയോ ആണ്

Update: 2023-11-07 10:46 GMT

ബീഹാറിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിലെ 40 ശതമാനത്തിലേറെ ആളുകൾ ദരിദ്രർ. നിയമസഭയിൽ അവതരിപ്പിച്ച ജാതി സെൻസസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഞ്ചാം ക്ലാസ് വരെ വിദ്യാഭ്യാസം ലഭിച്ചത് 24.31% ആളുകൾക്ക് മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.


പട്ടിക ജാതി വിഭാഗത്തിലെ 5.76% പേര് മാത്രം സ്കൂൾ പഠനം പൂർത്തിയാക്കിയതെന്നും ജാതി സെൻസസിൽ കണ്ടെത്തി. സംസ്ഥാനത്തെ 34.13% ആളുകളുടെ മാസ വരുമാനം 6000 രൂപയോ അതിൽ താഴെയോ ആണ്. അതൊടൊപ്പം ജനസംഖ്യയുടെ 29.61 ശതമാനം ആളുകളുടെ മാസവരുമാനം 10000 രൂപയിൽ താഴെയാണ്.

Advertising
Advertising


പിന്നോക്ക വിഭാഗത്തിൽ 33.16% പേര് പട്ടിക ജാതിയിലും 33.58% ആളുകൾ പട്ടിക വർഗ്ഗ വിഭാഗത്തിലും പെട്ടവരാണ്. ഇവർക്ക് സാമൂഹികമായി പുരോഗതി ഉണ്ടായിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.


ഗാന്ധി ജയന്തി ദിനത്തിലാണ് ബീഹാറിലെ ആദ്യ ജാതി സെൻസസ് പുറത്തുവിടുന്നത്. ഓരോ വിഭാഗത്തിലും ജാതി തിരിച്ചുള്ള കണക്കുകളായിരുന്നു അന്ന് പുറത്ത് വിട്ടിരുന്നത്. ഇവരുടെ സാമ്പത്തിക സാമൂഹിക പുരോഗതിയെക്കുറിച്ചുള്ള റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News