കൈക്കൂലി വാങ്ങുന്നത് കയ്യോടെ പിടികൂടി; 5,000 രൂപ വിഴുങ്ങി ഉദ്യോഗസ്ഥൻ

ലോകായുക്ത പ്രത്യേക സംഘം പരിശോധനയ്ക്കെത്തിയത് കണ്ടതോടെ ഇയാൾ പണം വിഴുങ്ങുകയായിരുന്നു.

Update: 2023-07-25 04:43 GMT

ഭോപ്പാൽ: ലോകായുക്ത പരിശോധനയ്ക്കിടെ കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥൻ. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം. പട്‌വാരി ഗജേന്ദ്ര സിങ് എന്ന ഉദ്യോഗസ്ഥനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ ജബൽപൂർ ലോകായുക്ത പ്രത്യേക സംഘം കയ്യോടെ പിടികൂടിയത്. ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത് കണ്ടതോടെ ഇയാൾ പണം വിഴുങ്ങുകയായിരുന്നു. 

ഗജേന്ദ്ര സിങ് കൈക്കൂലി ചോദിക്കുന്നു എന്ന പരാതിയുമായി ബർക്കേഡ ഗ്രാമത്തിൽ നിന്നുള്ള ഒരാളാണ് തങ്ങളെ സമീപിച്ചതെന്ന് ലോകായുക്ത പ്രത്യേക പൊലീസ് സൂപ്രണ്ട് സഞ്ജയ് സാഹു പറഞ്ഞു. പണം വിഴുങ്ങിയ ഗജേന്ദ്ര സിങ്ങിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും സഞ്ജയ് സാഹു പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertising
Advertising
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News