അലൻ വാക്കർ പരിപാടിയിലെ മൊബൈൽ മോഷണം; ​ഗ്യാങ് തലവൻ അതീഖുറഹ്മാൻ

അതീഖുറഹ്മാൻ, കൂട്ടാളി വസീം അഹമ്മദ് എന്നിവർ ദാരിഗഞ്ചിലെ വീട്ടിൽ നിന്ന് പിടിയിലായി

Update: 2024-10-21 03:30 GMT

ന്യൂഡൽഹി: അലൻവാക്കർ പരിപാടിയിലെ മൊബൈൽ മോഷണത്തിൽ ​ഗ്യാങ് തലവൻ അതീഖുറഹ്മാൻ പിടിയിൽ. അതീഖുറഹ്മാൻ കൂട്ടാളി വസീം അഹമ്മദ് എന്നിവർ ദാരിഗഞ്ചിലെ വീട്ടിൽ നിന്ന് പിടിയിലായി. ഡൽഹി ഗ്യാങ്ങിനെ പ്രത്യേക അന്വേഷണസംഘം പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അതീഖിൻ്റെ വീട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തി.

കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് 36 ഫോണുകൾ നഷ്ടമായതായി പരാതി ലഭിച്ചത്. ഇതിൽ 21 എണ്ണം ഐ ഫോണുകളാണ്‌. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്‌. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്ത പോയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News