ചണ്ഡീഗഢ്‌ വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകും: പ്രധാനമന്ത്രി

പഞ്ചാബിലെ ആം ആദ്മി സർക്കാർ ഭഗത് സിങ്ങിന്റെ പൈതൃകം ഏറ്റെടുക്കുന്നത് തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് മോദിയുടെ പ്രഖ്യാപനമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Update: 2022-09-25 10:09 GMT

ന്യൂഡൽഹി: ചണ്ഡീഗഢ്‌ വിമാനത്താവളത്തിന് ശഹീദ് ഭഗത് സിങ്ങിന്റെ പേര് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭഗത് സിങ്ങിന്റെ ജന്മവാർഷികമായ സെപ്റ്റംബർ 28ന് വിമാനത്താവളത്തിന് പുതിയ പേര് നൽകുമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'ൽ അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ ആം ആദ്മി സർക്കാർ ഭഗത് സിങ്ങിന്റെ പൈതൃകം ഏറ്റെടുക്കുന്നത് തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് മോദിയുടെ പ്രഖ്യാപനമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഭഗത് സിങ്ങിന്റെ ജൻമഗ്രാമത്തിൽവെച്ചാണ് ഭവന്ത് മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിനെത്തുന്നവർ മഞ്ഞക്കളറിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അധികാരമേറ്റെടുത്ത് ഏതാനും ദിവസങ്ങൾക്ക് ശേഷം ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനമായ മാർച്ച് 23 എല്ലാ വർഷവും പൊതു അവധിദിനമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Advertising
Advertising

കാലാവസ്ഥാ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥക്ക് വലിയ ഭീഷണിയാണെന്നും കടൽതീരത്ത് മാലിന്യം അടിയുന്നത് അസ്വസ്ഥതയുണ്ടാക്കുന്നെന്നും മോദി പറഞ്ഞു. ഇത്തരം വെല്ലുവിളികൾക്കെതിരെ ഗൗരവമേറിയ നിരന്തര ശ്രമങ്ങൾ നടത്തേണ്ടത് നമ്മളാണെന്നും അദ്ദേഹം പറഞ്ഞു.

ചീറ്റപ്പുലികൾ തിരിച്ചെത്തിയതിൽ രാജ്യത്തെ 130 കോടി ജനങ്ങൾ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും ചോദിക്കുന്നത് ചീറ്റകളെ കാണാൻ എപ്പോഴാണ് ഒരു അവസരം ലഭിക്കുക എന്നാണ്. ഉടൻ അതിനുള്ള അവസരമൊരുങ്ങും. ചീറ്റപ്പുലികളെ കുറിച്ചുള്ള പ്രചാരണത്തിനും അവയക്ക് പേരിടാനും പൊതുജനങ്ങൾക്കായി മത്സരം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News