ദീപാവലി ബോണസായി ജീവനക്കാർക്ക് 51 ആഡംബര കാറുകൾ സമ്മാനിച്ച് ചണ്ഡീഗഢ് ഫാർമ ഉടമ; ഈ കമ്പനിയിൽ ഒഴിവുണ്ടോ എന്ന് സോഷ്യൽമീഡിയ

ചണ്ഡീഗഢ് ഓഫീസിലെ ദീപാവലി ആഘോഷത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

Update: 2025-10-21 03:42 GMT

Photo| (LinkedIn/Mk Bhatia)

ചണ്ഡീഗഡ്: ഉത്സവ ബോണസുകൾ ഒരു സ്വപ്നമായി മാത്രം അവശേഷിക്കുന്ന ഇക്കാലത്ത് ജീവനക്കാര്‍ക്ക് ഒരു ബമ്പര്‍ സമ്മാനം തന്നെ കൊടുത്തിരിക്കുകയാണ് ചണ്ഡീഗഢിലെ ഒരു ബിസിനസുകാരൻ. 51 പുത്തൻ ആഡംബര കാറുകളാണ് ഇയാൾ സമ്മാനമായി നൽകിയത്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എംഐടിഎസ് ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമായ എം.കെ ഭാട്ടിയയാണ് ജീവനക്കാര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന ബോണസ് നൽകിയത്.

ചണ്ഡീഗഢ് ഓഫീസിലെ ദീപാവലി ആഘോഷത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മികച്ച പ്രകടനം കാഴ്ച വച്ച ജീവനക്കാര്‍ക്കാണ് കാറുകൾ നൽകിയതെന്ന് ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാദ്യമായിട്ടല്ല ഭാട്ടിയ ഇങ്ങനെ ചെയ്യുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് തന്റെ മികച്ച ടീമിലെ അംഗങ്ങൾക്ക് കാറുകൾ സമ്മാനമായി നൽകുന്നത്. "കഴിഞ്ഞ രണ്ട് വർഷമായി, ഞങ്ങളുടെ ഏറ്റവും കഠിനാധ്വാനികളായ, മികച്ച പ്രകടനം കാഴ്ച വച്ച ജീവനക്കാര്‍ക്ക് കാറുകൾ സമ്മാനമായി നൽകിക്കൊണ്ട് ഈ വര്‍ഷവും ഗംഭീരമായി ദീപാവലി ആഘോഷിച്ചു''ഭാട്ടിയ ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റിൽ കുറിച്ചു.

Advertising
Advertising

"ഞാൻ അവരെ ഒരിക്കലും ജീവനക്കാരെന്നോ സ്റ്റാഫെന്നോ വിളിക്കാറില്ല. അവരാണ് എന്റെ ജീവിതത്തിലെ നക്ഷത്രങ്ങൾ - ഞങ്ങളുടെ യാത്രയെ ഒരു യഥാർത്ഥ ബ്ലോക്ക്ബസ്റ്ററാക്കി മാറ്റുന്നവർ. ചില കാറുകൾ ഇതിനകം എത്തിയിട്ടുണ്ട്, കൂടുതൽ കാറുകൾ ഉടൻ എത്തും. ഈ ദീപാവലി വളരെ പ്രത്യേകതയുള്ളതായിരിക്കും!" അദ്ദേഹം പറഞ്ഞു. സ്കോർപിയോ എസ്‌യുവികളുടെ താക്കോൽ ഭാട്ടിയ ജീവനക്കാര്‍ക്ക് കൈമാറുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഈയാഴ്ചയാണ് കാറുകൾ സമ്മാനിച്ചത്. തുടർന്ന് രസകരമായ ഒരു 'കാർ ഗിഫ്റ്റ് റാലി' നടന്നു. ആഘോഷത്തിന്‍റെ ഭാഗമായി പുതുതായി സമ്മാനമായി ലഭിച്ച വാഹനങ്ങൾ ഷോറൂമിൽ നിന്ന് എംഐടിഎസ് ഹൗസ് ഓഫീസിലേക്ക് കൊണ്ടുപോയി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News