കണ്ണെടുക്കാതെയുള്ള അയാളുടെ നോട്ടം എന്നെ അസ്വസ്ഥനാക്കി! ചെന്നൈ ട്രെയിൻ യാത്രക്കിടയിലെ ദുരനുഭവം പങ്കുവെച്ച് യുവാവ്

ട്രെയിനിൽ തിരക്കില്ലാതിരുന്നിട്ടും ആ വ്യക്തി തനിക്ക് നേരെ മുന്നിലിരുന്ന് തുടർച്ചയായി തുറിച്ച് നോക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു

Update: 2026-07-04 05:11 GMT

ചെന്നൈ: പൊതുസ്ഥലങ്ങളിലും ബസുകളിലും ട്രെയിനുകളിലും നിരന്തരം തുറിച്ചുനോട്ടങ്ങൾ നേരിടേണ്ടി വരുന്നവരാണ് സ്ത്രീകൾ. പലരും ഇതിനെതിരെ പ്രതികരിക്കാറുമുണ്ട്. ചിലരാകട്ടെ ഇത്തരം തുറിച്ചുനോട്ടങ്ങളുടെ വീഡിയോ പകര്‍ത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഒരു പുരുഷനാണ് ഇതിന് ഇരയാകുന്നതെങ്കിലോ?

ട്രെയിൻ യാത്രയ്ക്കിടെ അപരിചിതനായ ഒരാളിൽ നിന്ന് നേരിടേണ്ടി വന്ന അസ്വസ്ഥജനകമായ അനുഭവത്തെക്കുറിച്ച് ഒരു യുവാവ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂൺ 25ന് അമ്പത്തൂരിനടുത്താണ് സംഭവം. സഹയാത്രികനായ മധ്യവയസ്‌കൻ ഏകദേശം 20 മിനിറ്റോളം തന്നെ കണ്ണെടുക്കാതെ തുറിച്ച് നോക്കിയതായും ഇത് തന്നെ മാനസികമായി വളരെയധികം അസ്വസ്ഥനാക്കിയതായും യുവാവ് വെളിപ്പെടുത്തി.

Advertising
Advertising

സാധാരണയായി പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾ നേരിടുന്ന ഇത്തരം മോശം അനുഭവങ്ങൾ ഒരു പുരുഷന് നേരിടേണ്ടി വന്നതാണ് ഈ സംഭവത്തെ വ്യത്യസ്തമാക്കുന്നത്. ട്രെയിനിൽ തിരക്കില്ലാതിരുന്നിട്ടും ആ വ്യക്തി തനിക്ക് നേരെ മുന്നിലിരുന്ന് തുടർച്ചയായി തുറിച്ച് നോക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. താൻ അസ്വസ്ഥനാണെന്ന് കാണിച്ചിട്ടും അല്ലെങ്കിൽ മറ്റൊരു വശത്തേക്ക് മാറി നോക്കിയിട്ടും ആ വ്യക്തി നോട്ടം മാറ്റിയില്ല. അതിനിടയിൽ അശ്ലീ ആംഗ്യങ്ങളും കാണിക്കുന്നുണ്ടായിരുന്നു. എന്തിനാണ് തന്നെ തുറിച്ചുനോക്കുന്നതെന്ന് ചോദിച്ചപ്പോൾ അയാൾ ഒന്നും മിണ്ടാതെ മറ്റൊരു കമ്പാര്‍ട്ട്മെന്‍റിലേക്ക് പോവുകയാണുണ്ടായത്.

നിരവധി പേരാണ് ഇതിനോട് പ്രതികരിച്ചത്. പെൺകുട്ടികൾ ദിവസവും ഇത് നേരിടുണ്ടെന്നായിരുന്നു ഒരു ഉപയോക്താവിന്‍റെ പ്രതികരണം. "ഇന്ത്യയിൽ സ്ത്രീകൾ ദിവസേന യാത്ര ചെയ്യുമ്പോൾ നേരിടുന്നത് ഇതാണ്. ഒരു പുരുഷനെന്ന നിലയിൽ നിങ്ങൾക്ക് ഇത്ര അസ്വസ്ഥത തോന്നിയെങ്കിൽ സ്ത്രീകളുടെ കാര്യം ചിന്തിച്ചുനോക്കൂ," എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ''നിങ്ങൾ ഒരു ആൺകുട്ടിയാണ്..ശരിയായി വസ്ത്രം ധരിക്കണം, കുറഞ്ഞത് ശരീരം മുഴുവൻ മൂടുന്ന എന്തെങ്കിലും ധരിക്കണം!!!! അത് ആ അമ്മാവന്റെ തെറ്റല്ല; നീ ശരിയായ വസ്ത്രം ധരിക്കാത്തത് നിന്റെ തെറ്റാണ്" എന്നാണ് ഒരാൾ പരിഹസിച്ചത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News