കുട്ടിയുടെ മരണം; അച്ഛന്റെ സംശയത്തിന് പിന്നാലെ അമ്മയും സ്വവർഗാനുരാഗ പങ്കാളിയും അറസ്റ്റിൽ

അമ്മയുടെ ഫോണിലെ ഫോട്ടോ കണ്ട് സംശയം തോന്നിയ അച്ഛൻ അന്വേഷണം ആവശ്യപ്പെട്ട് അധികാരികളെ സമീപിക്കുകയായിരുന്നു

Update: 2025-11-09 12:24 GMT

ചെന്നൈ: കുട്ടിയുടെ മരണത്തിൽ പിതാവ് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ അമ്മയും അമ്മയുടെ സ്വവർഗാനുരാഗ പങ്കാളിയും അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. ഈ മാസം ആദ്യമാണ് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. പാൽ കുടിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു എന്നാണ് അമ്മ പറഞ്ഞത്. പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തെങ്കിലും പോസ്റ്റുമോർട്ടം ചെയ്തിരുന്നില്ല. കുഞ്ഞിനെ ഇവരുടെ കൃഷിയിടത്തിൽ തന്നെ മറവ് ചെയ്യുകയായിരുന്നു. എന്നാൽ, കുഞ്ഞിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് അച്ഛൻ വരികയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയും സ്വവർഗ പങ്കാളിയും അറസ്റ്റിലായത്.

അമ്മയുടെ ഫോണിൽ നിന്ന് ചില ഫോട്ടോകളും വിഡിയോകളും കണ്ടെടുത്തതോടെ സംശയം പ്രകടിപ്പിച്ച് അച്ഛൻ അധികാരികളെ സമീപിക്കുകയായിരുന്നു.തുടർന്ന്, കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു.പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പൊലീസ് ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ അമ്മ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഭർത്താവിന്റെ കുഞ്ഞിനെ ആവശ്യമില്ലാത്തത് കൊണ്ടാണ് കൊല ചെയ്തതെന്ന് അമ്മ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News