ചീഫ് ജസ്റ്റിസ് എന്‍.വി രമണ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി

രാഷ്ട്രപതി ഭവനിലാണ് കൂടിക്കാഴ്ച്ച നടന്നത്

Update: 2022-08-30 09:31 GMT

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയും  ജഡ്ജി യു.യു ലളിതും   രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി രാഷ്ട്രപതിഭവനില്‍ കൂടിക്കാഴ്ചച്ച നടത്തി. രാഷ്ട്രപതി ഭവന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജാണ് ഇക്കാര്യമറിയിച്ചത്

സുപ്രീംകോടതി ജഡ്ജി യു.യു ലളിതിനൊപ്പം ചീഫ് ജസ്റ്റിസ് എന്‍.വി രമണ രാഷ്ട്രഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച്ച നടത്തി. ട്വിറ്റര്‍ പേജ് കുറിച്ചു.



ഏപ്രില്‍ 24 നാണ് ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസായി എന്‍.വി രമണ ചുമതലയേറ്റത്. രമണ ചുമതലയേറ്റ ശേഷം മൂന്ന് വനിതകളടക്കം ഒമ്പത് പുതിയ ജഡ്ജിമാരാണ് കഴിഞ്ഞ ഓഗസ്റ്റ് 31ന് സുപ്രീം കോടതിയില്‍ ചുമതലയേറ്റത്


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News