സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

ഇരു സമ്പത്ത് വ്യവസ്ഥയ്ക്കും നേട്ടമെന്ന് യൂറോപ്യൻ യൂണിയൻ

Update: 2026-01-27 08:12 GMT

ന്യൂഡൽഹി: സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഡൽഹിയിൽ നടന്ന ഇന്ത്യ - യൂറോപ്യൻ ഉച്ചകോടിയിൽ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കി. അമേരിക്കൻ നികുതി ഭീകരത മറികടക്കാൻ കരാർ സഹായിക്കും. ഇരു സമ്പത്ത് വ്യവസ്ഥയ്ക്കും നേട്ടമെന്ന് യൂറോപ്യൻ യൂണിയൻ.

എല്ലാ കരാറുകളുടെയും മാതാവ് എന്ന വിശേഷണത്തിനു അർഹമാണ് ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്‌നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റയും പങ്കടുക്കുന്ന ഉച്ചകോടിയാണ് ഡൽഹി ഹൈദ രാബാദ് ഹൗസിൽ നടന്നത്. രാജ് ഘട്ടിൽ പുഷ്പ ചക്രം അർപ്പിച്ച ശേഷമാണു യൂറോപ്യൻ യൂണിയൻ മേധാവികൾ ചർച്ചയ്ക്ക് എത്തിയത്.കരാർ പ്രാവർത്തിക മാകുന്നത്തോടെ നിർമാണ മേഖലയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി

Advertising
Advertising

യൂറോപ്യൻ യൂണിയനുമായി 2007ൽ തുടക്കം കുറിച്ച ചർച്ചകളാണ് ഇപ്പോള്‍ കരാറിലെത്തിയത്. കരാറിലൂടെ യൂറോപ്യൻ യൂണിയന്‍റെ ഭാഗമായ 27 രാജ്യങ്ങളിലേക്ക് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് തീരുവ ഇളവോടെ പ്രവേശനം സാധ്യമാകും. തീരുവ കുറയുമെന്നതിനാൽ യൂറോപ്യൻ വിപണിയിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വില കുറയും. അമേരിക്കൻ തീരുവ ഭീകരത മൂലം നട്ടംതിരിയുന്ന ഇന്ത്യയിലെ ടെക്സ്റ്റൈൽസ് ബിസിനസിനടക്കം പുതു ജീവൻ നൽകും. ആഗോള വ്യാപാര മേഖലയിലെ അഞ്ചിലൊന്നും ലോക ജനസംഖ്യ യുടെ കാൽ ഭാഗവും ഈ രാജ്യങ്ങളിൽ ആയതിനാൽ ഇരുസമ്പത് വ്യവസ്ഥയ്ക്കും ഒരേ പോലെ ഗുണം ചെയ്യും.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വൈനിന്‍റെയടക്കം നികുതി കുറക്കണമെന്ന് ഇയു ആവശ്യപ്പെടുന്നു. പ്രതിരോധ രംഗത്തെ സഹകരണം, തൊഴിലാളികളെ എത്തിക്കുന്ന കരാർ എന്നിവയെല്ലാം മികച്ച നേട്ടമാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയാനും സഹായിക്കും. അടുത്ത വർഷമാകും കരാർ പ്രാബല്യത്തിൽ വരിക.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News