കശ്മീരിലെ പാംപോറിൽ ഏറ്റുമുട്ടല്‍ തുടരുന്നു; ഭീകരര്‍ തമ്പടിച്ച സ്ഥലം സൈന്യം വളഞ്ഞു

ലഷ്‌കർ ഇ ത്വയിബ കമാൻഡർ ഉമർ മുഷ്താഖിനെ വളഞ്ഞതായി സൈന്യം അറിയിച്ചു

Update: 2021-10-16 02:43 GMT

ജമ്മു കശ്മീരിലെ പാംപോറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ലഷ്‍കര്‍ ഇ ത്വയിബ കമാൻഡർ ഉമർ മുഷ്താഖിനെ വളഞ്ഞതായി സൈന്യം അറിയിച്ചു. ഉമർ മുഷ്താഖ് ഉള്‍പ്പടെ പത്ത് ഭീകരരർ തമ്പടിച്ച പ്രദേശമാണ് സൈന്യം വളഞ്ഞത്. കഴിഞ്ഞ നാല് മണിക്കൂറായി കശ്മീരില്‍ ഏറ്റുമുട്ടൽ തുടരുകയാണ്.

ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. പ്രദേശവാസികള്‍‌ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പങ്കാളിയായ ഭീകരനെയാണ് പുല്‍വാമയില്‍ സുരക്ഷ സേന വധിച്ചത്. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസി‍ർ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 

നേരത്തേ ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികരും വീരമൃത്യുവരിച്ചിരുന്നു. ശ്രീനഗറിലെ ബെമീനയയില്‍ പൊലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ അർഷിദ് ഫറൂഖിന്‍റെ കൊലപാതകത്തിന് പിന്നിലുള്ള ഭീകരനാണെയാണ് വധിച്ചതെന്ന് പൊലീസ് പറഞ്ഞു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News