400 കോടി രൂപയുടെ ഹെറോയിനുമായി പാക് ബോട്ട് ഗുജറാത്തിൽ പിടിയിൽ

ബോട്ടിലുണ്ടായിരുന്ന ആറ് പേരെ അറസ്റ്റ് ചെയ്തു

Update: 2021-12-20 03:26 GMT
Editor : ലിസി. പി | By : Web Desk

400 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി എത്തിയ പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് ഗുജറാത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പിടിയിലായി. 77 കിലോഗ്രാം ഹെറോയിനായിരുന്നു ബോട്ടിലുണ്ടായിരുന്നത്.  ആറ് പേരെ കോസ്റ്റഗാർഡ് അറസ്റ്റു ചെയ്തു. ഇന്ത്യൻ കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. അല് ഹുസൈൻ എന്ന ബോട്ടിലായിരുന്നു മയക്ക് മരുന്ന് കടത്തിയത്. കൂടുതൽ അന്വേഷണങ്ങൾക്കായി ബോട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോട്ടിലുണ്ടായവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു. നേരത്തെ മുന്ദ്ര തുറമുഖത്തിൽ നിന്ന് 3000 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ഹെറോയിനുമായിഎത്തിയ ബോട്ട് പിടിച്ചെടുക്കുന്നത്.

Advertising
Advertising
Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News