കോൺഗ്രസിനെതിരായ ആദായനികുതിവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം; ഇന്ന് കെ.പി.സി.സിയുടെ പ്രതിഷേധ ധര്‍ണ

ആദായനികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളുടെ മുന്നിലാണ് കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിക്കുക

Update: 2024-03-30 02:29 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോൺഗ്രസിനെതിരായ ആദായനികുതിവകുപ്പ് നടപടിക്കെതിരെ ഇന്ന് സംസ്ഥാനത്ത് കെ.പി.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ. ആദായനികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളുടെ മുന്നിലാണ് കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിക്കുക. തിരുവനന്തപുരം കവടിയാർ ആദായ നികുതി വകുപ്പ് ഓഫീസിന് മുന്നിലുള്ള ധർണ കെ.പി.സി.സി ആക്ടിങ് പ്രസിഡന്‍റ് എം.എം ഹസൻ ഉദ്ഘാടനം ചെയ്യും. ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചത് നടപടി ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് എം.എം ഹസന്‍ ആരോപിച്ചു. ഏകാധിപത്യ രാജ്യങ്ങളില്‍പ്പോലും ഇത്തരം നടപടികള്‍ കേട്ടുകേൾവി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഇന്നലെയാണ് കോണ്‍ഗ്രസിന് ആദായനികുതി വകുപ്പ് നോട്ടീസയച്ചത്. ആദായ നികുതി പുനർനിർണയ പ്രകാരം 2018-21 കാലയളവിലെ 1700 കോടി രൂപ അടയ്ക്കണമെന്നാണ് നോട്ടീസ്. 017-21 കാലയളവിലെ ആദായ നികുതി പുനർനിർണയ നീക്കത്തിനെതിരായ കോൺഗ്രസിന്‍റെ ഹരജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നോട്ടീസ്. പിഴയും പലിശയുമായി 1700 കോടി രൂപ അടയ്ക്കണം. നേരത്തെ 2014- 17 കാലയളവിലെ 100 കോടി രൂപ അടയ്ക്കണമെന്ന നോട്ടീസ് കോൺഗ്രസിന് ലഭിച്ചിരുന്നു.

ഇതിനെതിരെ നൽകിയ ഹരജി ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലും ഹൈക്കോടതിയും തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ഇൻകം ടാക്സ് നടപടി കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. കോൺഗ്രസിനെ പാപ്പരാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News