'ബിജെപി സമ്മർദം ചെലുത്തുന്നോ?': ഫലം വൈകുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്‌

വോട്ടെണ്ണൽ തുടങ്ങി ഒരുമണിക്കൂർ പിന്നിട്ടിട്ടും ഒരു മണ്ഡലത്തിലെ ലീഡ് നില പോലും സൈറ്റിൽ നൽകിയിരുന്നില്ല. ഒമ്പത് മണിക്ക് ശേഷം ജമ്മു കശ്മീരിലെ ഫലമാണ് ആദ്യം അപ്ഡേറ്റ് ചെയ്തത്.

Update: 2024-10-08 07:59 GMT
Editor : rishad | By : Web Desk

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് വക്താവ് ജയ്‌റാം രമേശ്. ഫലങ്ങൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നുവെന്നും കമ്മീഷന് മേൽ ബിജെപി സമ്മർദമാണെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹരിയാന, ജമ്മുകശ്മീർ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് ജയ്‌റാം രമേശിന്റെ വിമർശം. മറ്റൊരു കോൺഗ്രസ് നേതാവ് പവൻ ഖേരയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്ത് എത്തി. തെരഞ്ഞെടുപ്പ് ഫലങ്ങൾ വൈകിപ്പിക്കുന്നത് ബിജെപിയുടെ സമ്മർദതന്ത്രങ്ങളുടെ ഭാഗമാണെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്.

Advertising
Advertising

' ലോക്‌സഭാ തെരഞ്ഞെടുപ്പിലേത് പോലെ, ഹരിയാനയിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ മന്ദഗതിയിലാണ് ട്രെന്‍ഡുകള്‍ അപ്ഡേറ്റ് ചെയ്യുന്നത്. വളരെ വൈകിയും തെറ്റിദ്ധരിപ്പിക്കുന്നതുമായ കണക്കുകള്‍ പങ്കുവെച്ച് സമ്മർദം ചെലുത്താൻ ബിജെപി ശ്രമിക്കുന്നുണ്ടോ?'- ജയ്‌റാം രമേശ് ചോദിച്ചു. ഇക്കാര്യത്തില്‍ പരാതി തെരഞ്ഞടുപ്പ് കമ്മീഷന്  കോണ്‍ഗ്രസ് പരാതി നല്‍കി. 

ഞങ്ങളുടെ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം നൽകുമെന്നാണ് പ്രതീക്ഷ. 10-11 റൗണ്ടുകളുടെ ഫലങ്ങൾ ഇതിനകം പുറത്തുവന്നു, എന്നാൽ 4-5 റൗണ്ടുകളുടെ ഫലങ്ങള്‍ മാത്രമേ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്‌തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

വോട്ടെണ്ണൽ തുടങ്ങി ഒരുമണിക്കൂർ പിന്നിട്ടിട്ടും ഒരു മണ്ഡലത്തിലെ ലീഡ് നില പോലും സൈറ്റിൽ നൽകിയിരുന്നില്ല. ഒമ്പത് മണിക്ക് ശേഷം ജമ്മു കശ്മീരിലെ ഫലമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം അപ്ഡേറ്റ് ചെയ്തത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News