സീറ്റുണ്ട്, ടിക്കറ്റുണ്ട്, പക്ഷേ ബുക്ക് ചെയ്ത ബോ​ഗിയില്ല; സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എത്തിയത് ഒരു കോച്ചില്ലാതെ

ഭുവനേശ്വർ-ബാലംഗീർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിലാണ് ഈ അവിശ്വസനീയമായ സംഭവം അരങ്ങേറിയത്

Update: 2026-02-03 09:22 GMT

ഒഡീഷ: ഒരു കോച്ച് കാണാതെ പോവുക, കേൾക്കുമ്പോൾ കൗതുകം തോന്നുന്നുണ്ടല്ലേ. റെയിൽവെ ചരിത്രത്തിൽ അത്യപൂർവ്വവും വിചിത്രവുമായൊരു സംഭവമാണ് ഒഡീഷയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത് ട്രെയിൻ കാത്തുനിന്ന യാത്രക്കാരെ അമ്പരപ്പിച്ചുകൊണ്ട്, സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിൽ നിന്ന് ഒരു മുഴുവൻ കോച്ച് തന്നെ കാണാതായ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഭുവനേശ്വർ-ബാലംഗീർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിലാണ് ഈ അവിശ്വസനീയമായ സംഭവം അരങ്ങേറിയത്. ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ തങ്ങൾ ബുക്ക് ചെയ്ത കോച്ച് ട്രെയിനിലില്ലെന്ന് കണ്ട് യാത്രക്കാർ ആകെ പരിഭ്രാന്തരായി.

Advertising
Advertising

ട്രെയിനിലെ എസ്-3 സ്ലീപ്പർ കോച്ചാണ് ഇത്തരത്തിൽ അപ്രത്യക്ഷമായത്. പ്ലാറ്റ്‌ഫോമിൽ ട്രെയിൻ എത്തിയപ്പോൾ എസ്-2 കോച്ചിന് തൊട്ടുപിന്നാലെ എസ്-4 കോച്ചാണ് ഉണ്ടായിരുന്നത്. തങ്ങളുടെ സീറ്റുകൾ കണ്ടെത്താനാകാതെ യാത്രക്കാർ സ്റ്റേഷൻ അധികൃതരെ സമീപിച്ചപ്പോഴാണ് കോച്ച് ഘടിപ്പിച്ചിട്ടില്ലെന്ന വിവരം പുറത്തുവരുന്നത്. ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് കോച്ചുകൾ പരിശോധിക്കുന്നതിൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയാണിതെന്ന് പ്രാഥമിക നിഗമനം. സാങ്കേതിക തകരാറുകൾ മൂലമോ മറ്റോ കോച്ച് ഒഴിവാക്കിയതാണെങ്കിൽ പോലും, അത് യാത്രക്കാരെ മുൻകൂട്ടി അറിയിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.

സംഭവത്തെത്തുടർന്ന് യാത്രക്കാർ സ്റ്റേഷനിൽ വലിയ പ്രതിഷേധം ഉയർത്തി. കൃത്യമായ മറുപടി നൽകാൻ റെയിൽവെ ഉദ്യോഗസ്ഥർക്ക് ആദ്യം സാധിച്ചില്ലെങ്കിലും, പിന്നീട് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് മറ്റ് കോച്ചുകളിൽ ഇവർക്ക് താൽക്കാലികമായി സീറ്റുകൾ അനുവദിക്കുകയായിരുന്നു. എന്നാൽ, തിരക്കേറിയ ട്രെയിനിൽ ആവശ്യത്തിന് സീറ്റുകളില്ലാതെ പലരും ദുരിതത്തിലായി. സുരക്ഷാ ക്രമീകരണങ്ങളിലും മാനേജ്‌മെന്റിലും ഇന്ത്യൻ റെയിൽവെ വരുത്തിയ ഈ വലിയ പിഴവിനെതിരെ സാമൂഹിക മാധ്യമങ്ങളിലും വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിൽ റെയിൽവെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - അരീജ മുനസ്സ

Similar News