ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: എതിർപ്പ് അറിയിച്ച് ഉന്നതതല സമിതിക്ക് കത്ത് നൽകി കോണ്‍ഗ്രസ്

രാജ്യത്ത് ഒറ്റ തെര‍ഞ്ഞെടുപ്പിന് അടിസ്ഥാനമില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Update: 2024-01-19 15:13 GMT

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ ശക്തമായ എതിർപ്പ് അറിയിച്ച് കോണ്‍ഗ്രസ്. രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ പാര്‍ട്ടി നിലപാട് വ്യക്തമാക്കി ഉന്നതതല സമിതിക്ക് കത്ത് നല്‍കി. ഭരണഘടനയെയും പാർലമെന്ററി ജനാധിപത്യത്തേയും അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

രാജ്യത്ത് ഒറ്റ തെര‍ഞ്ഞെടുപ്പിന് അടിസ്ഥാനമില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യത്തില്‍ അല്ലാതെ സർക്കാരുകളെ പിരിച്ചുവിടാൻ കേന്ദ്രത്തിന് അധികാരമില്ല. നീക്കം ഉപേക്ഷിക്കണമെന്നും ഉന്നതതല സമതിയെ തന്നെ പിരിച്ചുവിടണമെന്നും കത്തിൽ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Advertising
Advertising

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ കുറിച്ച് പൊതുജനാഭിപ്രായം രാംനാഥ് കോവിന്ദ് സമിതി തേടിയിരുന്നു. ഈ മാസം 15വരെയായിരുന്നു പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങൾ അറിയിക്കാനുള്ള സമയം. തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കുമ്പോള്‍ ഏതെല്ലാം വിധത്തിലുള്ള മാറ്റങ്ങൾ വരുത്തണം എന്നതിലാണ് നിര്‍​ദേശം നൽകാന്‍ സമിതി ആവശ്യപ്പെട്ടത്.

അതേസമയം, പ്രതിപക്ഷം എതിര്‍ക്കുമ്പോഴും പദ്ധതിയുമായി മുന്നോട്ടുപോവാനാണ് സര്‍ക്കാര്‍ നീക്കമെന്നതിന്‍റെ സൂചനയായി നടപടി വിലയിരുത്തപ്പെട്ടിരുന്നു. തദ്ദേശ തെര‌ഞ്ഞെടുപ്പ് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഒരുമിച്ച് നടത്താനാണ് നിലവിലെ ആലോചന.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News