ഓൺലൈനായി ആസിഡ് വിറ്റു; ഫ്‌ളിപ്പ്കാർട്ടിനും മീശോക്കും കൺസ്യൂമർ ബോർഡ് നോട്ടീസ്

ഡൽഹി ദ്വാരകയിൽ സമീപ കാലത്ത് പെൺകുട്ടി ആസിഡ് ആക്രമണത്തിന് ഇരയായിരുന്നു. ഇതിനെ തുടർന്നാണ് നടപടി

Update: 2022-12-16 15:36 GMT

ന്യൂഡൽഹി: ആസിഡ് വിറ്റതിന് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്‌ളിപ്കാർട്ടിനും മീശോക്കും കൺസ്യൂമർ പ്രൊട്ടക്ഷൻ ബോർഡിന്റെ നോട്ടീസ്. ആസിഡ് വിൽപ്പനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നോട്ടീസ് നൽകിയത്. CCPAയുടെ നിർദ്ദേശങ്ങൾ പാലിക്കാത്ത ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് കർശനമായി കൈകാര്യം ചെയ്യുമെന്നാണ് കൺസ്യൂമർ പ്രൊട്ടക്ഷൻ ബോർഡ് അറിയിച്ചത്. ഡൽഹി ദ്വാരകയിൽ സമീപ കാലത്ത് പെൺകുട്ടി ആസിഡ് ആക്രമണത്തിന് ഇരയായിരുന്നു. ഇതിനെ തുടർന്നാണ് നടപടി സ്വീകരിക്കപ്പെട്ടത്. സംഭവത്തിലെ പ്രതി ഫ്‌ളിപ്പ്കാർട്ട് വഴി ആസിഡ് വാങ്ങിയെന്നാണ് ആരോപിക്കപ്പെട്ടത്.

Advertising
Advertising

കഴിഞ്ഞ വ്യാഴാഴ്ച ഡൽഹി വനിതാ കമ്മീഷനും ഇരു ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും നോട്ടീസയച്ചിരുന്നു. ആസിഡ് വിൽപ്പനയുടെ പേരിലായിരുന്നു ഈ നടപടിയും. ഡൽഹി പൊലീസും സംഭവത്തിൽ ഫ്‌ളിപ്പ്കാർട്ടിന് നോട്ടീസ് നൽകി.

കഴിഞ്ഞ ബുധനാഴ്ച സ്‌കൂളിലേക്ക് പോകാനിറങ്ങിയ പെൺകുട്ടിയെ മാസ്‌കണിഞ്ഞ് ബൈക്കിലെത്തിയ രണ്ടുപേർ ആസിഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിക്ക് ഗുരുതര പരിക്കുകളേറ്റിരിക്കുകയാണ്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി സച്ചിൻ അറോറയാണ് ഫ്‌ളിപ്പ്കാർട്ടിൽ നിന്ന് ആസിഡ് വാങ്ങിയതെന്നാണ് പൊലീസ് കരുതുന്നത്. ആസിഡ് വിൽപ്പന നിയന്ത്രിക്കാൻ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിയമനിർമാണം നടത്തിയിട്ടുണ്ട്.

Consumer Protection Board notices to e-commerce platforms Flipkart and Meesho for selling acid

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News