പുള്ളിമാൻ മുതൽ കടുവ വരെ; ആഘോഷവേളകളിൽ ഇനി മൃ​ഗങ്ങളെ ദത്തെടുക്കാം

പദ്ധതി മാർച്ചിൽ ആരംഭിക്കുമെന്നും മൃഗശാല ഡയറക്ടർ സഞ്ജീത് കുമാർ പറഞ്ഞു

Update: 2026-02-19 09:17 GMT

ന്യൂഡൽഹി: ആഘോഷ ദിനങ്ങൾ ആഹ്ലാദകരമാക്കാൻ വന്യജീവികൾ കൂടെയുണ്ടാകുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. ജന്മദിനം, വിവാഹ വാർഷികം തുങ്ങിയവയിലൊക്കെ മാനും കടുവയും വരെ പങ്കാളിയാകുന്നത് ചിന്തിക്കാൻ പോലും പറ്റത്താതാണ്. എന്നാൽ ഇനി അങ്ങനെയല്ല.

ഒരു ദിവസത്തേക്ക് ഒരു മൃഗത്തെ ദത്തെടുക്കുന്ന പദ്ധതി തുടങ്ങാൻ തയാറെടുക്കുകയാണ് ഡൽഹി മൃഗശാല. മൃഗങ്ങളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മൃഗത്തെ ദത്തെടുത്ത് ആഘോഷിക്കാൻ ആളുകളെ അനുവദിക്കും. ചെറിയ മൃഗത്തിന് 500 രൂപ മുതൽ കടുവയ്ക്ക് 50,000 രൂപ വരെയാണ് ഇതിനുള്ള ചാർജ്.

Advertising
Advertising

ഈ മാസം അവസാനത്തോടെ പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്നും മാർച്ചിൽ ഇത് ആരംഭിക്കുമെന്നും മൃഗശാല ഡയറക്ടർ സഞ്ജീത് കുമാർ പറഞ്ഞു.ആ ദിവസം മൃഗശാലയിൽ ചെലവഴിക്കാനും ദത്തെടുത്ത മൃഗത്തോടൊപ്പം ഫോട്ടോ എടുക്കാനും അവസരം ലഭിക്കും. ഓരോ മൃഗത്തിന്റെയും വാർഷിക ദത്തെടുക്കൽ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഒരു ദിവസത്തെ ദത്തെടുക്കൽ ചെലവ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ദിവസം മുതൽ ഒരു വർഷം വരെ മൃഗങ്ങളെ ദത്തെടുക്കാനാണ് മൃഗശാല അവസരമൊരുക്കുന്നത്. ഒരു മൃഗത്തിന് വാർഷിക ദത്തെടുക്കൽ ചെലവ് 50,000 രൂപയാണെങ്കിൽ, ഒരു ദിവസത്തേക്ക് അതിനെ ദത്തെടുക്കുന്നതിനുള്ള ചാർജ് ഏകദേശം 500 രൂപയായിരിക്കും. ദത്തെടുക്കൽ പദ്ധതി 2022ലാണ് ഡൽഹി മൃഗശാല അവതരിപ്പിച്ചത്. ഇത് വലിയ കമ്പനികൾക്ക് ഒരു വർഷത്തേക്ക് എന്ന നിലയിലായിരുന്നു. 8,000 രൂപ വാർഷിക ദത്തെടുക്കൽ ചെലവ് വരുന്ന പുള്ളിമാനിനെ 500 രൂപയ്ക്കും 45,000 രൂപ വാർഷിക നിരക്ക് ഉള്ള രടിയെ 500 രൂപയ്ക്കും ഒരു ദിവസത്തേക്ക് ലഭ്യമാകും. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News