കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ ഉയരുന്നു: പ്രധാനമന്ത്രി

തമിഴ്​നാട്​, ആന്ധ്രപ്രദേശ്​, കർണാടക, ഒഡീഷ, മഹാരാഷ്​ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്​ പ്രധാനമന്ത്രിയുടെ പരാമർശം

Update: 2021-07-16 07:27 GMT
Editor : Roshin | By : Web Desk
Advertising

കേരളത്തിലും മഹാരാഷ്​ട്രയിലും കോവിഡ്​ രോഗികളുടെ എണ്ണം ഉയരുകയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തരംഗം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മൈക്രോ കണ്ടൈൻമെന്‍റ്​ സോണുകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്​നാട്​, ആന്ധ്രപ്രദേശ്​, കർണാടക, ഒഡീഷ, മഹാരാഷ്​ട്ര, കേരള മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്​ പ്രധാനമന്ത്രിയുടെ പരാമർശം. രാജ്യത്തെ 80 ശതമാനം കോവിഡ്​ കേസുകളും ഈ ആറ്​ സംസ്ഥാനങ്ങളിൽ നിന്നാണെന്നും മോദി പറഞ്ഞു. ടെസ്റ്റ്​, ട്രാക്ക്​, ട്രീറ്റ്​, വാക്​സിനേറ്റ്​ എന്ന മുദ്രവാക്യത്തിൽ ഊന്നിയാണ്​ മുന്നോട്ട്​ പോകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ്​ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന്​ എല്ലാവരും ഓർമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News