മിഗ്ജൗം കരതൊട്ടു; ആന്ധ്രയിൽ കനത്ത മഴ, എട്ട് ജില്ലകളിൽ റെഡ് അലർട്ട്

നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിലാണ് കാറ്റ് കര തൊട്ടത്

Update: 2023-12-05 10:04 GMT
Advertising

അമരാവതി: മിഗ്ജൗം ചുഴലിക്കാറ്റ് കര തൊട്ടതോടെ ആന്ധാപ്രദേശിൽ ശക്തമായ മഴ. നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിലാണ് കാറ്റ് കര തൊട്ടത്. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂർ, പ്രകാശം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കോനസീമ, കാകിനാഡ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്.

ആന്ധ്ര തീരത്ത് കടൽക്ഷോഭം രൂക്ഷമാണ്. തിരമാലകൾ ആറടി വരെ ഉയരത്തിൽ വീശുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്ര വഴിയുള്ള കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്ത് ഇന്ന് മുഴുവൻ കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. നാളെ ഒറ്റപ്പെട്ടയിടങ്ങളിലും മഴയുണ്ടാകും. വിവിധയിടങ്ങളിലായി രക്ഷാപ്രവർത്തനത്തിന് 29 എൻഡിആർഎഫ് യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം ചെന്നൈയിൽ മഴയ്ക്ക് നേരിയ ആശ്വാസമുണ്ട്. കഴിഞ്ഞ എട്ട് മണിക്കൂറായി മഴ പെയ്യുന്നില്ല. എന്നാൽ നഗരത്തിൽ മിക്കയിടത്തും വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്. മഴക്കെടുതികളിൽ 8 പേർ മരിച്ചതായാണ് റിപ്പോർട്ട്. മഴയ്ക്ക് ശമനമുണ്ടായതോടെ ചെന്നൈ മെട്രോ സർവീസും വ്യോമ ഗതാഗതവും പുനഃസ്ഥാപിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News