മിഗ്ജൗം ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നു; കനത്തമഴയിൽ ആന്ധ്രയിൽ വന്‍ നാശനഷ്ടം

തമിഴ്നാട്ടിലെ നാല് ജില്ലകളിൽ ഇന്നും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

Update: 2023-12-06 01:10 GMT
Editor : Lissy P | By : Web Desk

വിശാഖപട്ടണം:  ആന്ധ്ര തീരം തൊട്ട മിഗ്ജൗം ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നു. സംസ്ഥാനത്തിന്റെ ദക്ഷിണ ജില്ലകളിൽ ചുഴലി നാശനഷ്ടങ്ങൾ വിതച്ചെങ്കിലും കൂടുതൽ വടക്കോട്ട് നീങ്ങി മിഗ്ജൗം ദുർബലമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. മുൻകരുതലായി ദക്ഷിണ ആന്ധ്രയിൽ വ്യാപക ഒഴിപ്പിക്കൽ നടത്തിയിരുന്നു.

എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 50 ഓളം വിമാനങ്ങളും നൂറു ട്രെയിനുകളും റദ്ദാക്കി. ദുരന്തബാധിത ജില്ലകളിൽ ദുരിതാശ്വാസ പ്രവര്‍ത്തനനങ്ങൾക്കായി ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.തമിഴ്നാട്ടിലെ നാല് ജില്ലകളിൽ ഇന്നും സ്കൂളുകൾക്ക് അവധിയാണ്.

Advertising
Advertising


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News