' യുദ്ധവിമാനം ഒരുമിച്ച് പറത്തി അച്ഛനും മകളും; വ്യോമ സേനയുടെ ചരിത്രത്തിലാദ്യം: വൈറലായി ചിത്രങ്ങൾ

അനന്യയ്ക്കൊപ്പം പറന്നത് ജീവിതത്തിലെ മറക്കാനാവാത്ത ദിവസമായിരുന്നെന്ന് പിതാവ് ശർമ്മ

Update: 2022-07-06 05:30 GMT
Editor : Lissy P | By : Web Desk
Advertising

ബംഗളൂരു: യുദ്ധവിമാനം ഒരുമിച്ച് പറത്തി വ്യോമസേനയുടെ ചരിത്രത്തിലേക്ക് ഇടം പിടിച്ചിരിക്കുകയാണ് ഒരു അച്ഛനും മകളും. വ്യോമസേന പൈലറ്റുമാരായ എയർ കമാന്ററായ സഞ്ജയ് ശർമയും ഫ്ളൈയിംഗ് ഓഫീസറായ മകൾ അനന്യ ശർമയുമാണ് ചരിത്രം കുറിച്ചത്. വ്യോമസേനയിൽ യുദ്ധ വിമാനം പറത്തുന്ന ആദ്യ അച്ഛനും മകളുമായിരിക്കുകയാണ് അവർ.

മെയ് 30ന് ഇരുവരും ചേർന്ന് ഹോക്ക്-132 യുദ്ധവിമാനം പറത്തിയത്. അന്ന് എടുത്ത ചിത്രം സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസമാണ് വൈറലായത്. വ്യോമസേനയുടെ ബിദാർ സ്റ്റേഷനിൽ വെച്ചായിരുന്നു ഇവർ യുദ്ധ വിമാനം പറത്തിയത്. അനന്യ പരിശീലനത്തിന്റെ ഭാഗമായിട്ടാണ് പൈലറ്റായി എത്തിയത്. ഒരു ദൗത്യത്തിനായി പിതാവും മകളും ഒരേ യുദ്ധവിമാനത്തിന്റെ ഭാഗമായ ഒരു സംഭവവും വ്യേമസേനയിൽ മുമ്പ് ഉണ്ടായിട്ടില്ലെന്ന് ഐഎഎഫ് വക്താവ് വിങ് കമാൻഡർ ആശിഷ് മോഗെ പറഞ്ഞു.

ചെറുപ്പം മുതലേ ഒരു ഫൈറ്റർ പൈലറ്റാകണമെന്നായിരുന്നു അനന്യയുടെ ആഗ്രഹം. എന്നാൽ, അക്കാലത്ത് സ്ത്രീകളെ ഫൈറ്റർ പൈലറ്റുമാരാക്കിയിരുന്നില്ല. മകളുടെ ആഗ്രഹം മനസിലാക്കിയ പിതാവ് അവളെ ആശ്വസിപ്പിച്ചു. ഒരുനാൾ നിനക്കും അവസരം വരുമെന്ന് അവളെ ആശ്വസിപ്പിക്കുകയായിരുന്നു. 2016 മുതലാണ് ഇന്ത്യൻ വ്യേമസേനയിൽ ഫൈറ്റർ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയത്. ഇത് അനനന്യയുടെ സ്വപ്‌നത്തിന് ചിറകുകൾ നൽകി. ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് പൂർത്തിയാക്കിയ ശേഷം 2021 ലാ ണ് ഫൈറ്റർ പൈലറ്റായി അനന്യ പ്രവേശനം വേടുന്നത്. അനന്യയുടെ പിതാവ് സഞ്ജയ് ശർമ 989ലാണ് അദ്ദേഹം വ്യോമസേനയിലെ ഫൈറ്റർ പൈലറ്റാവുന്നത്. നിരവധി ഓപ്പറേഷനുകളിലും ഇദ്ദേഹം ഭാഗമായിട്ടുണ്ട്. മിഗ് 21 വിമാനത്തിന്റെ പൈലറ്റായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അനന്യയ്ക്കൊപ്പം പറന്നത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമായിരുന്നെന്ന് പിതാവ് ശർമ്മ പ്രതികരിച്ചു. 'ഫൈറ്റർ പൈലറ്റായി കമ്മീഷൻ ചെയ്തതിന് ശേഷം അനന്യ വന്ന് എന്നെ സല്യൂട്ട് ചെയ്തു. അത് അഭിമാന നിമിഷമായിരുന്നെന്നും വ്യോമനസേന പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

സഞ്ജയും അനന്യയും ഒരുമിച്ച് പറന്നപ്പോഴുള്ള വികാരം വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ലെന്ന് അമ്മ സോണാൽ ശർമ്മപ്രതികരിച്ചു. ഞാൻ ഇതുവരെ അനുഭവിച്ച സന്തോഷത്തിനും സംതൃപ്തിക്കും അപ്പുറത്തുള്ള ഒരു അനുഭവമായിരുന്നു അതെന്നും അവർ പറഞ്ഞു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News