19 വര്‍ഷം പഴക്കമുള്ള കേസില്‍ പഞ്ചാബി ഗായകൻ ദലേർ മെഹന്ദിക്ക് രണ്ടുവർഷം തടവുശിക്ഷ

2003ലെ മനുഷ്യക്കടത്ത് കേസിലാണ് പാട്യാല കോടതിയുടെ വിധി

Update: 2022-07-14 15:42 GMT
Editor : Shaheer | By : Web Desk

പാട്യാല: 2003ലെ മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി ഗായകൻ ദലേർ മെഹന്ദിക്ക് രണ്ടു വർഷം തടവുശിക്ഷ. ഗായകസംഘത്തിലെ അംഗങ്ങളെന്ന വ്യാജേന വിദേശത്തേക്ക് ആളുകളെ കടത്തിയ കേസിലാണ് പാട്യാല കോടതിയുടെ വിധി. കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദലേർ സമർപ്പിച്ച അപ്പീൽ കോടതി തള്ളി.

രണ്ടു പതിറ്റാണ്ട് പഴക്കമുള്ള കേസിൽ ദലേറും സഹോദരൻ ഷംഷേർ മെഹന്ദി സിങ്ങും ചേർന്ന് പണം സ്വീകരിച്ച് വിദേശത്തേക്ക് ആളെക്കടത്തിയെന്നാണ് കുറ്റം. പ്രധാനമായും അമേരിക്കയിലേക്കും കാനഡയിലേക്കുമാണ് ഗായകസംഘം വഴി ആളുകളെ കടത്തിയത്. പണം സ്വീകരിച്ച ശേഷം വാക്കുപാലിക്കാനാകാതായതോടെയാണ് ബക്ഷിശ് സിങ് എന്നൊരാൾ ഇരുവർക്കുമെതിരെ പരാതി നൽകിയത്.

Advertising
Advertising

1998ലും 1999ലുമായി രണ്ട് ഗായകസംഘത്തിൽ പത്തോളം പേരെ അനധികൃതമായി വിദേശത്തേക്ക് കടത്തിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. വിദേശത്തേക്ക് കടത്താമെന്ന പേരിൽ തന്നിൽനിന്ന് 13 ലക്ഷം രൂപ വാങ്ങിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും വഞ്ചിക്കുകയായിരുന്നുവെന്നും ബക്ഷിശ് സിങ് ആരോപിച്ചു. പരാതിക്കു പിന്നാലെ ദലേറിനെയും ഷംഷേർ സിങ്ങിനെയും അറസ്റ്റ് ചെയ്തു.

കേസിൽ വിചാരണ തുടരുന്നതിനിടെ 2017ൽ ഷംഷേർ മെഹന്ദി അന്തരിച്ചു. 2018ൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചെങ്കിലും ദലേർ മെഹന്ദി ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

Summary: Punjabi singer Daler Mehndi gets 2-year jail in 2003 human trafficking case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News