ലൈംഗികാതിക്രമം ചെറുത്ത ദലിത് യുവതിയെ ശർക്ക നിർമാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടു; മൂന്ന് പേർ അറസ്റ്റിൽ

ഗുരുതരമായി പൊള്ളലേറ്റ 18 കാരി ആശുപത്രിയില്‍ ചികിത്സയിലാണ്

Update: 2024-01-01 05:48 GMT
Editor : ലിസി. പി | By : Web Desk

ബാഗ്‍പത് (യു.പി): ഉത്തർപ്രദേശിൽ ലൈംഗികാതിക്രമം ചെറുത്ത ദലിത് യുവതിയെ ശർക്കര നിർമാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടതായി പരാതി. ഗുരുതരമായ പരിക്കേറ്റ 18 കാരി ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ശർക്കര യൂണിറ്റിന്റെ ഉടമ അടക്കം മൂന്നുപേർ അറസ്റ്റിലായി. പ്രമോദ് രാജു, സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ബാഗ്‍പത് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.

പ്രതികള്‍ മൂന്നുപേരും ചേർന്ന് മുസാഫർനഗർ സ്വദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും അത് എതിർത്തപ്പോൾ ശര്‍ക്കര നിര്‍മിക്കുന്ന ചൂടുപാത്രത്തിലേക്ക് തള്ളിയിടുകയും ചെയ്‌തെന്നാണ് പരാതി. യുവതിയെ കൊല്ലുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശമെന്നും സഹോദരൻ നൽകിയ പരാതിയിൽ പറയുന്നുണ്ട്. യുവതിയെ ജാതി അധിക്ഷേപം നടത്തിയ പ്രതികൾ സംഭവത്തിന് ശേഷം ഒളിവിൽ പോയി.

സഹോദരന്റെ പരാതിയിൽ, പ്രതികളായ പ്രമോദ്, രാജു, സന്ദീപ് എന്നിവർക്കെതിരെ പീഡനശ്രമത്തിനും കൊലപാതകശ്രമത്തിനും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News