അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ വെച്ചാണ് ഇഖ്ബാലിനെ കസ്റ്റഡിയിലെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-06-23 11:12 GMT

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ വെച്ചാണ് ഇഖ്ബാലിനെ കസ്റ്റഡിയിലെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീരില്‍ നിന്ന് 25 കിലോ ചരസ് പഞ്ചാബിലെത്തിക്കുകയും അവിടെ കേന്ദ്രീകരിച്ച് ഇത് മുംബൈയില്‍ വിതരണം നടത്തുകയും ചെയ്തതിനാണ് അറസ്റ്റ് എന്നാണ് പ്രാഥമിക വിവരം.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News