പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണം, പ്രത്യേക മന്ത്രാലയം വേണം; ഡല്‍ഹിയില്‍ റാലി

പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹൈന്ദവ ദേവന്മാരെ വധിക്കുന്നതിന് തുല്യമാണെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു

Update: 2023-11-21 07:06 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ഡല്‍ഹി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും കശാപ്പ് ഉടൻ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഗോസംരക്ഷണ സംഘടന തിങ്കളാഴ്ച രാംലീല മൈതാനിയിൽ റാലി നടത്തി.ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠ ആന്ദോളന്‍റെ ബാനറിൽ ഭാരതീയ ഗൗ ക്രാന്തി മഞ്ചാണ് പശുവിനെ പ്രഖ്യാപിക്കണമെന്നും പശുക്കളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.

പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹൈന്ദവ ദേവന്മാരെ വധിക്കുന്നതിന് തുല്യമാണെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.പശുക്കളെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് രാജ്യത്തെ സന്യാസിമാരും ദർശകരും വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെന്ന് ഭാരതീയ ഗൗ ക്രാന്തി മഞ്ചിന്‍റെസ്ഥാപകൻ ഗോപാൽ മണി മഹാരാജ് പറഞ്ഞു. പശുക്കടത്തുകാരെ പിടികൂടാൻ ജീവൻ പണയപ്പെടുത്തുന്ന നിരവധി പശു സംരക്ഷകർ ഇന്ത്യയിൽ ഉണ്ടെന്നും എന്നാൽ പൊലീസ് അവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുന്നുവെന്നും ഇത് തികച്ചും തെറ്റാണെന്നും ഭഗവത് കഥ ആഖ്യാതാവ് ദേവകിനന്ദൻ താക്കൂർ പറഞ്ഞു. പശുക്കടത്ത് നടത്തുന്നവർക്കെതിരെ കർശനമായ നിയമവും കർശന നടപടിയും കൊണ്ടുവരണമെന്നും താക്കൂര്‍ ആവശ്യപ്പെട്ടു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News