പോപുലർഫ്രണ്ട് മുൻ ചെയർമാൻ ഇ. അബൂബക്കറിനെ വീട്ടുതടങ്കലിലാക്കണമെന്ന ഹരജി തള്ളി

ആരോഗ്യസ്ഥിതി പരിശോധിച്ചു തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി

Update: 2022-11-30 08:13 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: നിരോധിത സംഘടനയായപോപ്പുലർ ഫ്രണ്ട് സ്ഥാപക ചെയർമാൻ ഇ. അബൂബക്കറിനെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നു ഡൽഹി ഹൈക്കോടതി. കാൻസർ രോഗബാധിതനായ അബൂബക്കറിന് മറവി രോഗം കൂടി ബാധിച്ചതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ആരോഗ്യസ്ഥിതി പരിശോധിച്ചു തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. എയിംസിൽ സ്‌കാനിങ്ങിനു വേണ്ടി 2024 വരെ കാത്തിരിക്കേണ്ടി വരുമോ എന്നും കോടതി ചോദിച്ചു. ജാമ്യം സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ ഡൽഹി പോലീസിന് കോടതി നിർദേശം നൽകി. സെപ്തംബറിലാണ് യുഎപിഎ ചുമത്തി എൻ.ഐ.എ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News