ഡൽഹിയിൽ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സഫ്ദർജംഗ് ഏരിയയിൽ താമസിക്കുന്ന യുവ ജഡ്ജി അമൻ കുമാർ ശർമ്മ(30)യെ മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2026-05-02 15:52 GMT

ന്യൂഡൽഹി: ഡൽഹിയിൽ യുവ ജഡ്ജിയെ മരിച്ച നിലയിൽ കണ്ടെത്തി. സഫ്ദർജംഗ് ഏരിയയിൽ താമസിക്കുന്ന യുവ ജഡ്ജി അമൻ കുമാർ ശർമ്മ(30)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടാണ് പൊലീസിന് വിവരം ലഭിച്ചത്. ഉടൻ പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. 2021 ജൂൺ 19-നാണ് അമൻ കുമാർ ശർമ്മ ഡൽഹി ജുഡീഷ്യൽ സർവീസിൽ ചേർന്നത്. പൂനെയിലെ സിംബയോസിസ് ലോ സ്കൂളിൽ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം 2018-ലാണ് എൽഎൽബി പൂർത്തിയാക്കിയത്.

2025 ഒക്ടോബർ 18 മുതൽ കർക്കർദൂമ കോടതിയിലെ നോർത്ത്-ഈസ്റ്റ് ഡിസ്ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റി ഫുൾടൈം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഒരു കുഞ്ഞിന് 9 മാസത്തിൽ താഴെയാണ് പ്രായം. ഭാര്യയും ജഡ്ജിയാണ്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News