ഭർത്താവിന്റെ ജന്മദിനം ആഘോഷിക്കാൻ ഹോം സ്‌റ്റേയിൽ എത്തി; പിറ്റേന്ന് ഭാര്യമരിച്ച നിലയിൽ, ഒരു മാസത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ

ബിയറിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Update: 2026-07-12 09:41 GMT

ഡെറാഡൂൺ: ഭർത്താവിന്റെ ജന്മദിനം ആഘോഷിക്കാൻ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മസൂറിയിലെ ഹോംസ്‌റ്റേയിൽ മുറിയെടുത്ത് പിറ്റേന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഒരുമാസത്തിന് ശേഷം ഭർത്താവ് പിടിയിൽ. ഡൽഹിയിലെ ഐടി ജീവനക്കാരിയായ രാധാഗായത്രിയെയാണ് ജൂൺ 15 ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശ്രീചരണിനെ ഡൽഹിയിൽ നിന്നാണ് പിടികൂടിയത്.

ശ്രീചരണിന്റെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും ചേർന്ന് മസൂറിയിലെത്തിയത്. രാവിലെ രാധാഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നഗ്നശരീരം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ബെഡ്ഷീറ്റുകളിൽ രക്തക്കറയും മുറിയിൽ നിന്ന് ഒഴിഞ്ഞ മദ്യ കുപ്പികളും കണ്ടെത്തിയിരുന്നു. എന്നാൽ, ഭാര്യക്ക് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ശ്രീചരൺ പറഞ്ഞത്. രാവിലെ എഴുന്നേറ്റപ്പോൾ ഭാര്യയുടെ മൂക്കിൽ നിന്ന് രക്തം വന്ന നിലയിൽ നിലത്തുകടക്കുന്നതാണ് കണ്ടതെന്നും ശ്രീചരൺ പറഞ്ഞിരുന്നു. രാധാഗായത്രിയുടെ ബന്ധുക്കൾ അന്നേ മരണം കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു. ബിയറിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം രാധാഗായത്രിയുടെ അച്ഛൻ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭർത്താവ് ശ്രീചരൺ മകളെ കൊലപ്പെടുത്തി എന്നാണ് പരാതി ഉണ്ടായിരുന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. മസൂറിയിൽ പോവുന്ന കാര്യം മകൾ തങ്ങളോട് പറഞ്ഞിരുന്നില്ല. ഋഷികേശും ഹരിദ്വാറിലും പോവുന്ന കാര്യം മാത്രമേ പറഞ്ഞിട്ടുള്ളു എന്ന് രാധാഗായത്രയുടെ അച്ഛൻ പറഞ്ഞു. മുമ്പും സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ഭർത്താവിന്റെ വീട്ടിൽ പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News