ചെറുപ്പക്കാരെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി; വിദ്യാർഥി സമരത്തിൽ പങ്കെടുത്തവരെ ഓർത്ത് അഭിമാനമെന്ന് പ്രതികരണം

സമരത്തെ അടിച്ചമർത്താൻ ശ്രമിച്ച നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2026-07-25 15:45 GMT

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥി സമരത്തിൽ പങ്കെടുത്ത യുവാക്കളെ അഭിനന്ദിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ഭാവിക്കായി സമാധാനപരമായി പോരാടിയ വിദ്യാർഥികളെ ഓർത്ത് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾക്കെതിരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്ത സംഭവങ്ങളിൽ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി ഉയർത്തി. വിദ്യാർഥികളെ ആക്രമിക്കുകയും മർദിക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാകില്ലെന്നും, ഇതിന് ഉത്തരവാദി ആഭ്യന്തരമന്ത്രി അമിത് ഷായാണെന്നും അദ്ദേഹം ആരോപിച്ചു.

Advertising
Advertising

'പലതവണ എന്നെയും മർദിച്ചിട്ടുണ്ട്, അതിലൊന്നും എനിക്ക് പരാതിയില്ല. എന്നാൽ രാജ്യത്തെ വിദ്യാർഥികളോട് കാണിച്ച അതിക്രമങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പ് പറയണം,' എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അഴിമതി ആരോപണങ്ങളും പരീക്ഷാ ക്രമക്കേടുകളും നേരിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും, വിദ്യാർഥികൾക്കെതിരെ അതിക്രമം നടത്തിയ ഉദ്യോഗസ്ഥർക്കും ഉത്തരവാദികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരത്തിനിടെ വിദ്യാർഥികൾക്കെതിരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്ത സംഭവങ്ങളിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സമരത്തെ അടിച്ചമർത്താൻ ശ്രമിച്ച നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളുടെ ആവശ്യങ്ങൾ ഒടുവിൽ അംഗീകരിക്കേണ്ടി വന്ന സാഹചര്യത്തിൽ, സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടും വിദ്യാർഥികളോടും പരസ്യമായി മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. യുവജനങ്ങളുടെ ഐക്യവും ജനാധിപത്യപരമായ പോരാട്ടവുമാണ് ഈ വിജയത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - Web Desk

contributor

Similar News