"ഗാന്ധിജിയുടെ കൊച്ചുമകന്‍ രാഹുല്‍ ഗാന്ധി" പുതിയ ആരോഗ്യ മന്ത്രിയെ എയറില്‍ നിര്‍ത്തി ട്രോളന്മാര്‍

മന്ത്രിയുടെ പല അബദ്ധങ്ങളും ട്വിറ്ററില്‍ ഇപ്പോഴും ഡിലീറ്റ് ചെയ്യാതെ കിടക്കുന്നുണ്ട്

Update: 2021-07-08 09:27 GMT
Editor : ubaid | By : Web Desk

 കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ഹര്‍ഷ് വര്‍ദ്ധന് പകരം രാജ്യത്തിന്റെ പുതിയ ആരോഗ്യ മന്ത്രിയായ ചുമതലയേറ്റെടുത്തിരിക്കുകയാണ് മന്‍സുഖ് മണ്ഡവ്യ. എന്നാല്‍ അദ്ദേഹത്തിന്റെ പഴയ ട്വീറ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. മന്‍സുഖ് മണ്ഡവ്യ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന് പിന്നാലെ പഴയ ട്വീറ്റുകള്‍ പലരും കുത്തിപ്പൊക്കിയതോടെ ട്രോളന്മാരും.

ഇംഗ്ലീഷിലുള്ള തെറ്റായ പ്രയോഗങ്ങളോടെയുള്ള ചില ട്വീറ്റുകളും രാഹുല്‍ ഗാന്ധി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനാണെന്നതടക്കമുള്ള അബദ്ധങ്ങളും ട്വിറ്ററില്‍ ഡിലീറ്റ് ചെയ്യാതെ കിടക്കുന്നുണ്ട്. മഹാത്മഗാന്ധി നമ്മുടെ രാഷ്ട്ര പിതാവാണെന്ന് എഴുതുന്നതിന് പകരം അദ്ദേഹം ട്വീറ്റ് ചെയ്തത് മഹാത്മഗാന്ധിയായിരുന്നു ഞങ്ങളുടെ പിതാവിന്റെ രാഷ്ട്രമെന്നാണ്. 

Advertising
Advertising

'രാഹുല്‍ ഗാന്ധിയുടെ കൊച്ചുമകനായ മിസ്റ്റര്‍ രാഹുല്‍ ജി, ഗാന്ധിജിയുടെ മരണത്തിന് ആര്‍.എസ്.എസ് ഒരു തരത്തിലും ഉത്തരവാദിയല്ലെന്ന് താങ്കള്‍ ഇതിനകം എഴുതിയിട്ടുണ്ട്' എന്നായിരുന്നു 2014 അദ്ദേഹത്തിന്റെ ഒരു ട്വീറ്റ്. 

ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് മന്‍സുഖ് മണ്ഡവ്യ.



Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News