എന്നെ അറിയാമോയെന്ന് അഞ്ചു വയസുകാരിയോട് മോദി; ടിവിയില്‍ അല്ലേ ജോലിയെന്ന് കുട്ടി

മധ്യപ്രദേശിലെ ഉജ്ജയിനിലെ എം.പിയായ അനില്‍ ഫിറോജിയയുടെ മകളോടാണ് മോദി കുശലന്വേഷണം നടത്തിയത്

Update: 2022-08-30 10:56 GMT

ഡല്‍ഹി: ബി.ജെ.പി എം.പിയുടെ അഞ്ചു വയസുകാരിയായ മകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രസകരമായ സംഭാഷണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മധ്യപ്രദേശിലെ ഉജ്ജയിനിലെ എം.പിയായ അനില്‍ ഫിറോജിയയുടെ മകളോടാണ് മോദി കുശലന്വേഷണം നടത്തിയത്.

ഫിറോജിയും കുടുംബവും പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന വേളയില്‍  അനിലിന്‍റെ മകള്‍ അഹാനയോട് തന്നെ അറിയാമോ എന്നു പ്രധാനമന്ത്രി ചോദിച്ചു. ഉടന്‍ മറുപടി വന്നു. അറിയാന്നോ, നിങ്ങള്‍ മോദിജിയാണ്. ടി.വിയില്‍ എല്ലാ ദിവസവും നിങ്ങളെ കാണാറുണ്ട്'' എന്നായിരുന്നു കുട്ടിയുടെ മറുപടി. തന്‍റെ ജോലി എന്താണെന്ന് അറിയാമോ എന്നായിരുന്നു മോദിയുടെ അടുത്ത ചോദ്യം. ലോക്‌സഭാ ടി.വിയില്‍ അല്ലേ ജോലിയെന്നായിരുന്നു അഹാനയുടെ മറുചോദ്യം.

Advertising
Advertising

അഹാനയുടെ മറുപടി കേട്ട് ചുറ്റും കൂടി നിന്നവര്‍ പൊട്ടിച്ചിരിച്ചു. കുട്ടിക്ക് കൈ നിറയെ ചോക്ലേറ്റുകള്‍ നല്‍കിയാണ് മോദി സമ്മാനമായി നല്‍കി. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അനില്‍ ട്വിറ്ററില്‍ പങ്കുവച്ചു. ''ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ്, ഏറ്റവും ആദരണീയനായ നരേന്ദ്ര മോദിയെ കാണാനുള്ള ഭാഗ്യം എന്‍റെ കുടുംബത്തിന് ലഭിച്ചു'' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News