സി. ജെ റോയിക്ക് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; സംസ്കാരം വൈകിട്ട്

കേസിൽ നിർണായകമായ സിസി ടിവി ദൃശ്യങ്ങളുടെ വിവരങ്ങളും പുറത്തുവന്നു

Update: 2026-02-01 08:07 GMT

ബംഗളൂരു: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ റോയിക്ക് ആദരാഞ്ജലി അർപ്പിച്ച് നിരവധി പേർ. ബനാർഗട്ടയിലെ റിസോർട്ടിൽ പൊതുദർശനം തുടരുന്നു. വൈകിട്ടാണ്  സംസ്കാരം. അതിനിടെ കേസിൽ നിർണായകമായ സിസി ടിവി ദൃശ്യങ്ങളുടെ വിവരങ്ങളും പുറത്തുവന്നു.

റോയിയെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത് സിസി ടിവിയിൽ ഇല്ല. റോയിയും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായ ദൃശ്യങ്ങളും ഇല്ല. കേസിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി .

റോയിയുടെ സഹപ്രവർത്തകരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഐടി ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തി. ഐടി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ റോയിയുടെ ഫോൺ ഉൾപ്പെടെ പരിശോധിക്കും. വെടിയുണ്ടയുടെ ഫോറൻസിക് പരിശോധന ആരംഭിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News