'മദ്യം കഴിക്കൂ, കഞ്ചാവ് വലിക്കൂ..., എങ്കിൽ വെള്ളത്തിന്റെ പ്രാധാന്യം മനസിലാകും'; ബി.ജെ.പി എം.പി

ജലസംരക്ഷണ ശിൽപശാലയിലാണ് എം.പിയുടെ വിചിത്രപ്രസ്താവന

Update: 2022-11-08 08:11 GMT
Editor : ലിസി. പി | By : Web Desk

ഭോപ്പാൽ: വെള്ളത്തിന്റെ പ്രാധാന്യം മനസിലാകാൻ മദ്യം കഴിക്കാനും കഞ്ചാവ് വലിക്കാനും നിർദേശിച്ച് ബി.ജെ.പി എം.പി. മധ്യപ്രദേശിലെ രേവയിൽ നടന്ന ജലസംരക്ഷണ ശിൽപശാലയിലാണ് എംപിയായ ജനാർദൻ മിശ്രയുടെ വിചിത്രപരാമർശം.

'ഭൂമികൾ വെള്ളമില്ലാതെ വറ്റുകയാണ്, അത് സംരക്ഷിക്കപ്പെടണം. ഒന്നുകിൽ ഗുട്ക (പുകയില), മദ്യം, അയോഡെക്‌സ് തുടങ്ങിയവ കഴിക്കുക, എന്നാൽ വെള്ളത്തിന്റെ പ്രാധാന്യം മനസ്സിലാകും,' മിശ്ര പറഞ്ഞു.

നവംബർ 6 ന് ജില്ലയിലെ രേവ കൃഷ്ണരാജ് കപൂർ ഓഡിറ്റോറിയത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 'ഏതെങ്കിലും സർക്കാർ ജലനികുതി ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കുകയാണെങ്കിൽ, ഞങ്ങൾ ജലനികുതി അടയ്ക്കാമെന്ന് അവരോട് പറയുക, കൂടാതെ വൈദ്യുതി ബില്ലുകൾ ഉൾപ്പെടെയുള്ള ബാക്കി നികുതി നിങ്ങൾക്ക് ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു. 'ഭൂരിഭാഗം ജലാശയങ്ങളും വറ്റിവരളുകയാണെന്നും കുഴല്‍ക്കിണറുകള്‍ കുഴിച്ച് ഭൂഗര്‍ഭജലം വറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് നിങ്ങളുടെ പണം പാഴാക്കുക, എന്നാല്‍ ജലസംരക്ഷണത്തില്‍ നിക്ഷേപിക്കുന്നതിന് മുന്‍ഗണന നല്‍കണം,' എംപി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ക്ക് മതപരമായ പ്രവര്‍ത്തനങ്ങളിലോ വ്യക്തിപരമായ കാര്യങ്ങള്‍ക്കോ പണം ചെലവഴിക്കാം. എന്നാല്‍ ഒരു ഭാഗം പരിസ്ഥിതിക്ക് വേണ്ടി ചെലവഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertising
Advertising

ഇതാദ്യമായല്ല മിശ്ര വാർത്തകളിൽ ഇടം പിടിക്കുന്നത്. അടുത്തിടെ സ്‌കൂളുകളിലെ ശൗചാലയം വെറും കൈകൊണ്ട് വൃത്തിയാക്കിയത് ഏറെ ചർച്ചയായിരുന്നു.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News