ബംഗാളിൽ എസ്‌ഐആർ നടപടിക്രമങ്ങളുടെ മേൽനോട്ടത്തിന് ഉദ്യോഗസ്ഥരെ നിയമിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗാളിൽ ബിജെപി ടിഎംസി രാഷ്ട്രീയ പോരിനിടെയാണ് എസ്ഐആറുമായി ബന്ധപ്പെട്ട മേൽനോട്ടത്തിനായി നാലു ഉദ്യോഗസ്ഥരെ കൂടി കേന്ദ്ര കേന്ദ്ര തെരഞ്ഞെടുപ്പ് നിയമിച്ചിരിക്കുന്നത്.

Update: 2026-01-11 08:24 GMT

കൊല്‍ക്കത്ത: ബംഗാളിൽ എസ്ഐആര്‍ നടപടിക്രമങ്ങളുടെ മേൽനോട്ടത്തിന് ഉദ്യോഗസ്ഥരെ നിയമിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മമതാ ബാനർജിയുടെ കത്തിന് പിന്നാലെയാണ് നാലു ഉദ്യോഗസ്ഥരെ നിയമിച്ചത്. അതേസമയം എസ്.ഐ.ആർ നടപടികൾക്കായി സംസ്ഥാന സർക്കാർ ഐപാക്ക് ഉദ്യോഗസ്ഥരെ നിയമിച്ചെന്ന ആരോപണം അന്വേഷിക്കും.

ബംഗാളിൽ ബിജെപി ടിഎംസി രാഷ്ട്രീയ പോരിനിടെയാണ് എസ്ഐആറുമായി ബന്ധപ്പെട്ട മേൽനോട്ടത്തിനായി നാലു ഉദ്യോഗസ്ഥരെ കൂടി കേന്ദ്ര കേന്ദ്ര തെരഞ്ഞെടുപ്പ് നിയമിച്ചിരിക്കുന്നത്. നാല് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രത്യേക നിരീക്ഷകരായി നിയമിച്ചിരിക്കുന്നത്.  പശ്ചിമ ബംഗാളിൽ മാത്രമാണ് നിയമനം.

Advertising
Advertising

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സുതാര്യതയോടെ ഏകീകൃതമായി നടപ്പാക്കാൻ വേണ്ടിയാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്. പശ്ചിമ ബംഗാളിലെ എസ്‌ഐആർ നടപടിക്രമങ്ങൾക്ക് സുബ്രത ഗുപ്ത എന്ന ഉദ്യോഗസ്ഥന്‍ ഇതിനകം തന്നെ പ്രത്യേക നിരീക്ഷകനായി മേൽനോട്ടം വഹിക്കുന്നുണ്ട്. പുതുതായി നിയമിതരായ ഉദ്യോഗസ്ഥർക്ക് പ്രാഥമികമായി പുനഃപരിശോധനാ പ്രക്രിയയിൽ സമർപ്പിക്കുന്ന രേഖകൾ സൂക്ഷ്മമായി പരിശോധിക്കുക എന്ന ചുമതലയായിരിക്കും. 

അതേസമയം എസ്ഐആർ നടപടികളിൽ ഐപാക്ക് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ നിയമിച്ചു എന്ന പരാതിയും സംഘം അന്വേഷിക്കും. എസ്ഐആറിൽ വലിയ പ്രതിസന്ധികൾ തുടരുന്നു എന്ന് കാട്ടി മമതാ ബാനർജി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ കത്തെഴുതിയിരുന്നു. 77 പേരുടെ മരണത്തിനിടയാക്കിയ എസ്ഐആർ നടപടികൾ അപക്വമായ തീരുമാനം എന്നും മമത കത്തിൽ വിമർശിച്ചിരുന്നു. അതിനിടെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. ആക്രമിച്ചത് ടിഎംസി ഗുണ്ടകൾ എന്നാണ് ബിജെപിയുടെ ആക്ഷേപം.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News